കണക്കുകള്‍ സൂചിപ്പിക്കുന്നതിനേക്കാള്‍ വലിയ താരമാണ് കെല്‍ രാഹുല്‍. ഇന്ത്യന്‍ ഓപ്പണറെ പിന്തുണച്ച് വസീം ജാഫര്‍.

മോശം ഫോമിലുളള കെല്‍ രാഹുലിനെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. ലോകകപ്പിലെ ആദ്യ 2 മത്സരങ്ങളില്‍ രണ്ടക്കം കടക്കാന്‍ ഈ ഇന്ത്യന്‍ ഓപ്പണറിനു സാധിച്ചിരുന്നില്ലാ. ഈയിടെ സംഭവിച്ച പരിക്കുകളാണ് ബാറ്റിംഗ് ഫോമില്‍ നിന്നും തടയുന്നതെന്ന് ജാഫര്‍ പറഞ്ഞു.

” കണക്കുകള്‍ സൂചിപ്പിക്കുന്നതിനേക്കാള്‍ മികച്ച കളിക്കാരനാണ് കെല്‍ രാഹുല്‍. കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനം ഓര്‍ക്കുകയാണെങ്കില്‍ അവന്‍ മികച്ച ഫോമിലായിരുന്നു. അതിനു ശേഷം അദ്ദേഹത്തിനു പരിക്കേറ്റു. അതിനു ശേഷമാണ് രാഹുല്‍ തിരിച്ചെത്തിയത്. അതിനാല്‍ ബാറ്റിംഗ് താളം തിരിച്ചെത്താന്‍ കുറച്ച് ബുദ്ധിമുട്ടായിരിക്കും ” വസീം ജാഫര്‍ പറഞ്ഞു.

kl rahul and rohit opening

” അദ്ദേഹത്തിനു രണ്ട് തവണ പരിക്കുകള്‍ പറ്റി. അത് ഒരുപക്ഷേ കാരണമായിരിക്കാം. അവന്‍റെ ക്രിക്കറ്റ് നമ്പറുകള്‍ മെച്ചപ്പെടുത്താന്‍ അവന്‍ ആഗ്രഹിക്കുന്നുണ്ട്. അവന്‍ ടെസ്റ്റില്‍ മികച്ച താരമാണ്. ടി20യിലും ഏകദിനത്തിലും അസാധാരണ താരമാണ് ” വസീം ജാഫര്‍ കൂട്ടിചേര്‍ത്തു.

ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ അവസാന ബോളിലായിരുന്നു ഇന്ത്യയുടെ വിജയം. ടോപ്പ് ഓഡര്‍ പരാജയപ്പെട്ടപ്പോള്‍ വിരാട് കോഹ്ലിയുടെ മാസ്റ്റര്‍ ക്ലാസ് പ്രകടനമാണ് ഇന്ത്യയെ വിജയിപ്പിച്ചത്. വരാനിരിക്കുന്ന വലിയ മത്സരങ്ങളില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ തിളങ്ങേണ്ടതുണ്ടെന്ന് വസീം ജാഫര്‍ ഓര്‍മിപ്പിച്ചു.

ഇന്ത്യയുടെ അടുത്ത മത്സരം ഞായറാഴ്ച്ച സൗത്താഫ്രിക്കകെതിരെയാണ്. ഇന്ത്യന്‍ സമയം 4:30 നാണ് മത്സരം ആരംഭിക്കുന്നത്.