അവസാന ടി:20യിൽ ഇവർ ഇന്ത്യക്കായി ഓപ്പൺ ചെയ്യട്ടെ : അഭിപ്രായം വ്യക്തമാക്കി മൈക്കൽ വോൺ

virat kohli on KL Rahul AP

ഇംഗ്ലണ്ടിനെതിരായ   ടി:20 പരമ്പരയിലെ അവസാന മത്സരം കളിക്കുമ്പോൾ ഇന്ത്യൻ ക്യാംപിന് വീണ്ടും തലവേദന സൃഷ്ഠിക്കുന്നത് ഇന്ത്യൻ ഓപ്പണിങ് ജോഡി തന്നെയാണ് .വൈകിട്ട് ഏഴിന് അഹമ്മദാബാദിലാണ് കളി തുടങ്ങുക.
അവസാന മത്സരം ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം . എന്നാൽ ഇംഗ്ലണ്ടിനെതിരെ നാലാം ടി20യില്‍ ഇന്ത്യ ഇന്ന് ഇറങ്ങുമ്പോള്‍ ഓപ്പണർ  കെ .എൽ .രാഹുലിന്റെ മോശം ബാറ്റിംഗ് ഫോമാണ് ഇന്ത്യൻ ക്രിക്കറ്റ്  ടീമിനെയും  നായകൻ വിരാട് കോഹ്‍ലിയെയും വിഷമിപ്പിക്കുന്ന പ്രധാന വിഷയം . ടി:20  പരമ്പരയിലെ നാല് മത്സരങ്ങളിൽ 1,0,0,14 എന്നിങ്ങനെയാണ് താരത്തിന്റെ സ്കോർ .

അതേസമയം അവസാന ടി:20ക്ക് ഇറങ്ങേണ്ട  ഇന്ത്യന്‍ പ്ലെയിങ് ഇലവനെ  കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും കമന്റേറ്ററുമായ മൈക്കല്‍ വോണ്‍. എനിക്കാണ് ടീമിന്റെ പൂർണ്ണ  ഉത്തരവാദിത്തമെങ്കില്‍ ഞാനൊരിക്കലും രാഹുലിനെ കളിപ്പിക്കില്ലെന്നാണ് വോണ്‍ അഭിപ്രായപ്പെടുന്നത് . “പരമ്പരയിലെ ഏറെ നിര്‍ണായക മത്സരത്തില്‍ രാഹുല്‍ കളിക്കില്ല. ആ നിമിഷത്തില്‍ ആരാണോ മികച്ച താരം അദ്ദേഹം തന്നെ  കളിക്കും. രോഹിത് ശര്‍മയ്‌ക്കൊപ്പം കിഷണ്‍ ഓപ്പണ്‍ ചെയ്യും. രാഹുലിനെ സ്ഥിരമായി പുറത്തിരുത്തണം എന്നല്ല ഞാന്‍ പറയുന്നത്. നിര്‍ണായക മത്സരത്തില്‍ രാഹുലിനെ പുറത്തിരുത്തണം. ബാറ്റിങ്ങിൽ ആത്മവിശ്വാസത്തോടെയല്ല  രാഹുൽ കളിക്കുന്നത്. ബാറ്റിങ്ങിൽ ഒട്ടും  ഫോമിലുമല്ല. അപ്പോള്‍ പിന്നെ നിങ്ങൾ  എങ്ങനെയാണ് രാഹുലിനെ കളിപ്പിക്കുക” വോൺ തന്റെ വിമർശനം ഉന്നയിച്ചു .

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.

അവസാന അഞ്ച് ടി20 ഇന്നിങ്‌സുകളില്‍ 15 റണ്‍സ് മാത്രമാണ് രാഹുല്‍ നേടിയത്. അതില്‍ മൂന്ന് തവണയും പൂജ്യത്തിനാണ് താരം പുറത്തായത്. 1, 14 എന്നിങ്ങനെയാണ് രാഹുലിന്റെ മറ്റു സ്‌കോറുകള്‍. ഐസിസി ടി20  റാങ്കിംഗില്‍ നാലാം സ്ഥാനത്തുള്ള രാഹുലിനെ ടീമില്‍ നിന്ന് മാറ്റണമെന്ന് പലരും ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാല്‍ നായകൻ വിരാട് കോഹ്ലി രാഹുലിനെ സപ്പോർട് ചെയ്താണ് മത്സരശേഷം സംസാരിച്ചത് .

Scroll to Top