കെല്‍ രാഹുലും ആക്ഷര്‍ പട്ടേലും പുറത്ത്. പകരം താരങ്ങളെ പ്രഖ്യാപിച്ചു.

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ സ്ക്വാഡില്‍ നിന്നും കെല്‍ രാഹുല്‍,ആക്ഷര്‍ പട്ടേല്‍ എന്നിവര്‍ പുറത്ത്. ഇരുവര്‍ക്കും പകരമായി റുതുരാജ് ഗെയ്ക്വാദ്, ദീപക്ക് ഹൂഡ എന്നിവരെ ടീമിലേക്ക് എടുത്തു. രണ്ടാം ഏകദിനത്തില്‍ സംഭവിച്ച ഹാംസ്ട്രിങ്ങ് പരിക്ക് കാരണമാണ് കെല്‍ രാഹുല്‍ പുറത്തായത്. അതേ സമയം കോവിഡ് വിമുക്തനായ ആക്ഷര്‍ പട്ടേലിനെ കളിപ്പിക്കണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. ഇരുവരും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ എത്താനും നിര്‍ദ്ദേശം നല്‍കിയട്ടുണ്ട്.

കൊല്‍ക്കത്തയിലാണ് മൂന്നു ടി20 മത്സരങ്ങളും ഒരുക്കിയട്ടുള്ളത്. ഫെബ്രുവരി 16, 18, 20 തീയ്യതികളിലാണ് മത്സരങ്ങള്‍ നടക്കുക. ഫുള്‍ ടൈം ക്യാപ്റ്റനായതിനു ശേഷം രോഹിത് ശര്‍മ്മ നയിക്കുന്ന ആദ്യ ടി20 പരമ്പരയാണിത്.

West Indies tour of India, 2022 (Paytm T20 Series)

Sr. No.

Day

Date

Match

Venue

1

Wednesday

16th February

1st T20I

Kolkata

2

Friday

18th February

2nd T20I

Kolkata

3

Sunday

20th February

3rd T20I

Kolkata

India’s T20I squad: Rohit Sharma (Captain), Ishan Kishan, Virat Kohli, Shreyas Iyer, Surya Kumar Yadav, Rishabh Pant (wicket-keeper), Venkatesh Iyer, Deepak Chahar, Shardul Thakur, Ravi Bishnoi, Yuzvendra Chahal, Washington Sundar, Mohd. Siraj, Bhuvneshwar Kumar, Avesh Khan, Harshal Patel, Ruturaj Gaikwad, Deepak Hooda.