വിറപ്പിച്ചു ! ഒടുവില്‍ വീണു. ചെന്നൈ സൂപ്പര്‍ കിംഗ്സിനു വിജയം.

Andre Russel

ആവേശം അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനു വിജയം. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 220 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 19.1 ഓവറില്‍ 202 റണ്‍സില്‍ പുറത്തായി. 18 റണ്‍സിന്‍റെ വിജയമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയത്. 4 മത്സരങ്ങളില്‍ നിന്നും 6 പോയിന്‍റുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് ഒന്നാമതെത്തി. 2 പോയിന്‍റുമായി കൊല്‍ക്കത്ത ആറാമത്.

വമ്പന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓപ്പണിംഗ് സഖ്യം നിരാശപ്പെടുത്തി. ആദ്യ ഓവറില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഗില്‍ മടങ്ങി. അടുത്ത ഓവറില്‍ നിതീഷ് റാണ (9) യേയും ചാഹര്‍ മടക്കി. ക്യാപ്റ്റന്‍ മോര്‍ഗന്‍ (7) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ഇത്തവണയും വില്ലനായത് ചാഹര്‍ തന്നെ. മൂന്നാം ഓവറിലെ മൂന്നാം വിക്കറ്റ്. ധോണിക്ക് ക്യാച്ച് നല്‍കിയാണ് മോര്‍ഗന്‍ മടങ്ങുന്നത്. അതേ ഓവറിന്റെ അവസാന പന്തില്‍ നരൈനും (4) പവലിയനില്‍ തിരിച്ചെത്തി. തൊട്ടടുത്ത ഓവര്‍ എറിയാനെത്തിയ എന്‍ഗിഡിയും ഒരു വിക്കറ്റ് വീഴ്ത്തി. ത്രിപാഠി (8) ധോണിക്ക് ക്യാച്ച് നല്‍കി മടങ്ങിയതോടെ കൊല്‍ക്കത്ത സ്കോര്‍ ബോര്‍ഡ് 31 ന് 5 എന്ന നിലയിലേക്ക് വീണു.

എന്നാല്‍ കാര്‍ത്തികിനു കൂട്ടായി റസ്സല്‍ എത്തിയതോടെ കൊല്‍ക്കത്ത കൗണ്ടര്‍ അറ്റാക്ക് ചെയ്തു. 11.2 ഓവറില്‍ 112 ല്‍ എത്തിയ ശേഷമായിരുന്നു. റസ്സലിന്‍റെ മടക്കം. 22 പന്തില്‍ 3 ഫോറും 6 സിക്സും സഹിതം 54 റണ്ണാണ് റസ്സല്‍ നേടിയത്. സാം കരന്‍റെ പന്ത് മനസ്സിലാക്കുന്നതില്‍ പിഴച്ച റസ്സല്‍ ബോള്‍ഡായി.

എന്നാല്‍ റസ്സല്‍ പുറത്തായതിനു ശേഷവും ആക്രമണം തുടര്‍ന്ന ദിനേശ് കാര്‍ത്തിക് 24 പന്തില്‍ 40 റണ്‍ നേടി. കാര്‍ത്തിക് പുറത്തായതിനു ശേഷം ആക്രമണം ഏറ്റെടുത്തത് പാറ്റ് കമ്മിന്‍സാണ്. സാം കരന്‍റെ ഓവറില്‍ 30 റണ്‍സ് നേടിയാണ് കൊല്‍ക്കത്തയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്. എന്നാല്‍ അവസാന ഓവറില്‍ 20 റണ്‍സ് വേണമെന്നിരിക്കെ ആദ്യ പന്തില്‍ തന്നെ സഹതാരം പ്രസീദ് കൃഷ്ണ റണ്ണൗട്ടായി. 33 പന്തില്‍ 4 ഫോറും 6 സിക്സും സഹിതം 66 റണ്‍സാണ് കമ്മിന്‍സ് നേടിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സിനു വേണ്ടി ദീപക്ക് ചഹര്‍ 4 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ എന്‍ഗീഡി 3 വിക്കറ്റ് വീഴ്ത്തി. ഒരു വിക്കറ്റ് സാം കരന്‍ നേടി.

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട ചെന്നൈ സൂപ്പര്‍ കിംഗ്സിനു ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഫാഫ്- ഗെയ്കവാദ് സഖ്യം 115 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. കഴിഞ്ഞ മൂന്നു മത്സരത്തില്‍ പരാജയപ്പെട്ട ഗെയ്ക്വാദ് അര്‍ദ്ധസെഞ്ചുറിയോടെ ഫോമിലേക്ക് തിരിച്ചെത്തി. 42 പന്തില്‍ നിന്ന് നാല് സിക്‌സിന്റേയും ആറ് ഫോടറിന്റേയും സാഹയത്തോടെയാണ് ഗെയ്കവാദ് 64 റണ്‍സെടുത്തത്. വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ പാറ്റ് കമ്മിന്‍സിന് ക്യാച്ച് നല്‍കിയാണ് ഗെയ്കവാദ് മടങ്ങിയത്.

പിന്നീടെത്തിയ മൊയിന്‍ അലിയും ( 12 പന്തില്‍ 25 ), ധോണി ( 8 പന്തില്‍ 17 ) എന്നിവര്‍ അതിവേഗം സ്കോറിങ്ങ് ഉയര്‍ത്തി. മറുവശത്ത് അവസാനം വരെ തുടര്‍ന്ന ഫാഫ് ഡുപ്ലെസി സെഞ്ചുറികരികെ എത്തി. 60 പന്തില്‍ നാല് സിക്‌സിന്റേയും ഒമ്പത് ഫോറിന്റേയും സഹായത്തോടെയാണ് ഫാഫ് ഡുപ്ലെസി 95 റണ്‍സെടുത്തു. അവസാന പന്തില്‍ സിക്സ് നേടി ജഡേജ ചെന്നൈ സ്കോര്‍ 220 ലെത്തിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി വരുണ്‍ ചക്രവര്‍ത്തി, റസ്സല്‍, നരൈന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Scroll to Top