ലീഡ്സ് ടെസ്റ്റിൽ ട്വിസ്റ്റോ :വൻ പ്രവചനവുമായി കെവിൻ പിറ്റേഴ്സൺ

ഇന്ത്യ :ഇംഗ്ലണ്ട് ലീഡ്സ് ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരിൽ എല്ലാം ഞെട്ടലാണ് സൃഷ്ടിച്ചത്.നേരത്തെ ലോർഡ്‌സ് ടെസ്റ്റ്‌ മത്സരത്തിലെ ജയം ഇന്ത്യൻ ടീമിനും നായകൻ കോഹ്ലിക്കും വളരെ വലിയ ആത്മവിശ്വാസം നൽകി എങ്കിലും ലീഡ്സിൽ ബാറ്റിങ്ങിലും ഒപ്പം ബൗളിങ്ങിലും പൂർണ്ണ പരാജയമായി മാറിയ ഇന്ത്യൻ ടീമിനെയാണ് നമ്മൾ കണ്ടത്. ലീഡ്സിൽ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ വമ്പൻ ലീഡ് നേടി ഇംഗ്ലണ്ട് ടീം ഏറെക്കുറെ ജയം ഉറപ്പിച്ച് കഴിഞ്ഞു. ഒന്നാം ഇന്നിങ്സിൽ മികച്ച ബാറ്റിങ് പ്രകടനത്തോടെ ഇംഗ്ലണ്ട് ടീം ആധിപത്യം ഉറപ്പിച്ചപ്പോൾ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരുടെ മോശം പ്രകടനം ഏറെ ചർച്ചയായി മാറികഴിഞ്ഞു. ലീഡ്സിൽ തോൽവി മുന്നിൽ കാണുന്ന കോഹ്ലിക്കും സംഘത്തിനും രണ്ടാം ഇന്നിങ്സിലും പിടിച്ചുനിൽക്കുവാൻ സാധിക്കുമോയെന്ന ചോദ്യവും ഇതിനകം ഉയർന്ന് കഴിഞ്ഞു.

എന്നാൽ ലീഡ്സ് ടെസ്റ്റിൽ ആരായിരിക്കും ജയിക്കുക എന്നതിൽ ഇംഗ്ലണ്ട് ടീമിന് തന്നെയാണ് ക്രിക്കറ്റ്‌ നിരീക്ഷകരും ഒപ്പം മുൻ താരങ്ങളും പ്രാധാന്യം നൽകുന്നത് എങ്കിലും സർപ്രൈസ് പ്രവചനവുമായി രംഗത്ത് എത്തുകയാണ് ഇപ്പോൾ മുൻ ഇംഗ്ലണ്ട് താരം കെവിൻ പിറ്റേഴ്സൺ. ലീഡ്സ് ടെസ്റ്റിലെ അഞ്ചാം ദിനം ഇന്ത്യൻ ടീം തോൽവി വഴങ്ങുമെന്നാണ് ഇപ്പോൾ പിറ്റേഴ്സന്റെ അഭിപ്രായം.അഞ്ചാം ദിനം ഇംഗ്ലണ്ട് സ്പിന്നർ മൊയിൻ അലി 6 വിക്കറ്റുകൾ ഇന്ത്യൻ രണ്ടാം ഇന്നിങ്സിൽ വീഴ്ത്താനാണ് സാധ്യത എന്നും പറഞ്ഞ പിറ്റേഴ്സൺ ഇന്ത്യയുടെ വൻ തോൽവി അഞ്ചാം ദിനം സംഭവിക്കും എന്നും തുറന്ന് പറയുന്നു.

അതേസമയം അഞ്ചാം ദിവസം വരെ ഈ ടെസ്റ്റ്‌ നിലനിൽക്കുമോ എന്നുള്ള പ്രധാന സംശയം ഇതിനകം ക്രിക്കറ്റ്‌ പ്രേമികൾ അടക്കം പങ്കുവെച്ച് കഴിഞ്ഞു. കെവിൻ പിറ്റേഴ്സൺ പറഞ്ഞത് പോലെ ഇന്ത്യൻ ടീം തോൽക്കും എന്നും പറയുന്ന ക്രിക്കറ്റ്‌ പ്രേമികൾ പക്ഷേ അഞ്ചാം ദിനം വരെ ഇന്ത്യൻ ബാറ്റിങ് നീണ്ടുനിൽക്കില്ല എന്നും വിശദമാക്കുന്നു. ഇക്കാര്യത്തിൽ കെവിൻ പിറ്റേഴ്സണ്‌ രസകരമായ മറുപടിയാണ് മുൻ ഇന്ത്യൻ താരം ജാഫർ നൽകുന്നത്. അഞ്ചാം ദിനം വരെ ഇന്ത്യൻ ടീം ബാറ്റിങ് എങ്ങനെ പോകും എന്ന് ആലോചിക്കുന്ന ഒരു മെമേയാണ് വസീം ജാഫർ ഈ ഒരു ട്വീറ്റിന് നൽകുന്ന മറുപടി. നിലവിൽ ഒന്നാം ഇന്നിങ്സിൽ 345 റൺസിന്റെ ലീഡാണ് ഇംഗ്ലണ്ടിനുള്ളത്.