ഗ്രൂപ്പ് ചാംപ്യന്‍മാരായി കേരളം ക്വാര്‍ട്ടറിലേക്ക്. സഞ്ചു സാംസണിന്‍റെ ക്യാപ്റ്റന്‍സിയില്‍ കേരളത്തിന്‍റെ കുതിപ്പ്

sachin baby.jpg.image .845.440

ആവേശകരമായ വിജയ ഹസാര ടൂര്‍ണമെന്‍റില്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി കേരളം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി. അവസാന മത്സരത്തില്‍ ഉത്തരാഖണ്ഡിനെതിരെ അനായാസ വിജയത്തോടെയാണ് കേരളം യോഗ്യത നേടിയത്. രാജ്കോട്ടില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡ് നിഞ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് നേടി.

മറുപടി ബാറ്റിംഗില്‍ 14.2 ഓവറും 5 വിക്കറ്റും ശേഷിക്കേയായിരുന്നു കേരളത്തിന്‍റെ വിജയം. അര്‍ദ്ധസെഞ്ചുറിയുമായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവച്ച സച്ചിന്‍ ബേബിയാണ് കേരളത്തിനു അനായാസ വിജയം സമ്മാനിച്ചത്. 71 പന്തില്‍ 7 ഫോറും 2 സിക്സും സഹിതം 83 റണ്‍സാണ് നേടിയത്.

രോഹന്‍ എസ്. കുന്നുമ്മല്‍ (26), സഞ്ചു സാംസണ്‍ (33), വിഷ്ണു വിനോദ് (34) വിനൂപ് മനോഹരന്‍ (28) എന്നിവരും മികച്ച പ്രകടനം കാഴ്ച്ചവച്ചു. നേരത്തെ ബോളിംഗില്‍ നിധീഷ് 25 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റ് നേടി. ബേസില്‍ തമ്പി 2 ഉം, ജലജ് സക്സേന, വിനൂപ് മനോഹരന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. 93 റണ്‍സ് നേടിയ ജയ് ബിസ്തയാണ് ടോപ്പ് സ്കോറര്‍.

See also  11 ല്‍ 6 തവണെയും പുറത്താക്കി. ഇത്തവണയും ഗ്ലെന്‍ മാക്സ്വെല്‍ ബുദ്ധിമുട്ടും. പ്രവചനവുമായി ഹര്‍ഭജന്‍ സിങ്ങ്.

ഇതാദ്യമായാണ് ഗ്രൂപ്പ് ചാംപ്യന്‍മാരായി കേരളം വിജയ ഹസാരെ ട്രോഫി ക്വാര്‍ട്ടറില്‍ യോഗ്യത നേടുന്നത്. സര്‍വ്വീസസാണ് കേരളത്തിന്‍റെ എതിരാളികള്‍

Scroll to Top