പോരാളിയായി സച്ചിന്‍ ബേബി. ശക്തരായ കര്‍ണാടകക്കെതിരെ കേരളത്തിനു ഭേദപ്പെട്ട സ്കോര്‍

kerala new

രഞ്ജി ട്രോഫി ക്രിക്കറ്റ് പോരാട്ടത്തില്‍ കര്‍ണാടകക്കെതിരെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ കേരളം 6 വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് എന്ന നിലയിലാണ്. 116 റണ്‍സുമായി സച്ചിന്‍ ബേബിയും 31 റണ്‍സുമായി ജലജ് സക്സേനയുമാണ് ക്രീസില്‍. സെഞ്ചുറി നേടിയ സച്ചിന്‍ ബേബിയാണ് കേരളത്തെ രക്ഷപ്പെടുത്തിയത്‌

Screenshot 20230117 164927 BCCI

ടീം സ്‌കോര്‍ ആറില്‍ എത്തിയപ്പോഴേക്കും കേരളത്തിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പിന്നീട് വത്സലിനൊപ്പം 120 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച് സച്ചിന്‍ ബേബിയാണ് കേരളത്തിനെ രക്ഷപ്പെടുത്തിയത്.

KERALA 2

126 റണ്‍സില്‍ എത്തിയപ്പോള്‍ വത്സലിനെ (46) നഷ്ടമായി. സല്‍മാന്‍ നിസാറിനെയും (0) അക്ഷയ് ചന്ദ്രനെയും (17) നഷ്ടമായതോടെ കേരളം 6 ന് 174 എന്ന നിലയിലായി. പിന്നീട് ജലജ് സക്സേനക്കൊപ്പം സച്ചിന്‍ ബേബി 200 കടത്തുകയായിരുന്നു. രാഹുല്‍ പി (0) രോഹന്‍ കുന്നുമല്‍ (5) രോഹന്‍ പ്രേം (0) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍.

Read Also -  ഹർദിക് പാണ്ഡ്യയെ ലോകകപ്പിൽ കളിപ്പിക്കേണ്ട.. സഞ്ജുവിനെയും ഒഴിവാക്കി സേവാഗ്..
Scroll to Top