അര്‍ദ്ധസെഞ്ചുറിയമായി സച്ചിന്‍ ബേബിയും സഞ്ചു സാംസണും. കേരളം വിജയലക്ഷ്യം കുറിച്ചു

sachin baby kerala cricket team.jpg.image .845.440

സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ജമ്മു കാശ്മീരിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടി.

ബാറ്റിംഗില്‍ ഓപ്പണറായി എത്തിയ മുഹമ്മദ് അസ്ഹറുദ്ദീന്‍ ആദ്യ പന്തില്‍ തന്നെ പുറത്തായി. പിന്നീട് രോഹന്‍ കുന്നുമലും (20 പന്തില്‍ 29) – സഞ്ചു സാംസണും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 50 റണ്‍സ് കൂട്ടിചേര്‍ത്തു.

പിന്നീട് സച്ചിന്‍ ബേബി എത്തിയതോടെയാണ് കേരളത്തിന്‍റെ സ്കോര്‍ ബോര്‍ഡില്‍ റണ്‍സ് കയറാന്‍ തുടങ്ങിയത്. സഞ്ചു ക്ഷമയോടെ നിന്നപ്പോള്‍ സച്ചിന്‍ ബേബിയാണ് ആക്രമണം അഴിച്ചുവിട്ടത്. ഇരുവരും ചേര്‍ന്ന് 55 പന്തില്‍ 90 റണ്‍സ് കൂട്ടിചേര്‍ത്തു.

32 പന്തില്‍ 62 റണ്‍സാണ് സച്ചിന്‍ ബേബി നേടിയത്. 7 ഫോറും 3 സിക്സും അടക്കം 193.75 സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തത്. പിന്നീടെത്തിയ അബ്ദുള്‍ ബാസിത് സഞ്ചുവിനെ സാക്ഷിയാക്കി വെടിക്കെട്ട് പ്രകടനം ആരംഭിച്ചു.

അതിനിടെ അര്‍ദ്ധസെഞ്ചുറി തികച്ച സഞ്ചു സാംസണ്‍ അവസാന ഓവറില്‍ പുറത്തായി. 56 പന്തില്‍ 6 ഫോറും 1 സിക്സുമായി 61 റണ്‍സാണ് ക്യാപ്റ്റന്‍ സ്കോര്‍ ചെയ്തത്. അബ്ദുള്‍ ബാസിത് 11 പന്തില്‍ 1 ഫോറും 2 സിക്സുമായി 24 റണ്‍സ് നേടി പുറത്താകതെ നിന്നു. വിഷ്ണു വിനോദ് 1 റണ്‍ നേടി.

See also  ഈ ഫോര്‍മാറ്റ് കളിക്കാന്‍ അറിയാം. ടി20 ലോകകപ്പ് സൂചന നല്‍കി വിരാട് കോഹ്ലി.

മത്സരത്തില്‍ ഉമ്രാന്‍ മാലിക്ക് 4 ഓവറില്‍ 41 റണ്‍സ് വഴങ്ങി 1 വിക്കറ്റ് നേടി.

Batter Runs Balls S/R 4s 6s
Mohammed Azharuddeen b Mujtaba Yousuf 0 1 0 0 0
Rohan S Kunnummalc Fazil Rashid b Abid Mushtaq 29 20 145 5 1
Sanju Samson (c)(wk)c Lone Nasir Muzaffar b Mujtaba Yousuf 61 56 108.93 6 1
Sachin Babyc Lone Nasir Muzaffar b Umran Malik 62 32 193.75 7 3
Abdul Bazith P A not out 24 11 218.18 1 2
Vishnu Vinod not out 1 1 100 0 0
Extras ( b 0, lb 0, w 6, nb 1 ) 7
184/4 (20.0 OVERS) RR : 9.2
Bowler Over Runs Wicket Dots ECO
Mujtaba Yousuf 4 47 2 11 11.75
Auqib Nabi 4 29 0 10 7.25
Abid Mushtaq 4 34 1 7 8.5
Umran Malik 4 41 1 11 10.25
Rithik Singh 3 25 0 2 8.33
Lone Nasir Muzaffar 1 8 0 2 8
Scroll to Top