സഞ്ജുവിനും ടീമിനും മിന്നും ജയം :സ്റ്റാറായി ഓപ്പണിങ് ജോഡി

മലയാളി ക്രിക്കറ്റ്‌ ആരാധകർ എല്ലാം വളരെ ആകാംക്ഷയോടെ നോക്കുന്നു സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ സഞ്ജു സാംസൺ നായകനായ കേരള ടീമിന് മറ്റൊരു മാസ്മാരിക ജയം. എല്ലാ അർഥത്തിലും എതിരാളികളെ തകർത്ത കേരള ടീം ആസാമിന് എതിരെയാണ് 8 വിക്കറ്റ് ജയം കരസ്ഥമാക്കിയത്. ആദ്യം ബാറ്റിങ് ആരംഭിച്ച ആസം ടീമിനെ വെറും 121 റൺസിൽ ഒതുക്കിയ കേരള ടീം ബൗളർമാർ മറ്റൊരു ജയവും ഒപ്പം പ്രധാന പോയിന്റുമാണ് നൽകിയത്. മറുപടി ബാറ്റിങ്ങിൽ ആസാം ടോട്ടലിന് നേരെ കരുതലോടെ ബാറ്റ് വീശിയ കേരള ടീം ഓപ്പണർമാർ മികച്ച അർദ്ധ സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിച്ചു. കേരളത്തിനായി സ്റ്റാർ ഓപ്പണർ രോഹൻ കുന്നുമ്മൽ 56 റൺസ് പുറത്താവതെ നേടി.

മനോഹരമായ ഷോട്ടുകളുമായി ആദ്യ ഓവർ മുതൽ കളിച്ച താരം 53 ബോളിൽ നിന്നും 4 ഫോറും ഒരു സിക്സും കൂടി അടിച്ചാണ് 56 റൺസ് അടിച്ചെടുത്തത്. കൂടാതെ ടീമിലെ മറ്റൊരു ഓപ്പണറായ മുഹമ്മദ്‌ അസറുദീൻ 24 റൺസ് നേടി. ഒരുവേള അസറുദ്ധീൻ വിക്കറ്റ് വേഗം നഷ്ടമായത് അവസാന ഓവറുകളിൽ അൽപ്പം ആശങ്ക സമ്മാനിച്ചെങ്കിലും പിന്നീട് വന്ന സഞ്ജു സാംസൺ (14) സച്ചിൻ ബേബി (21*)എന്നിവർ രണ്ടാം ജയം നേടികൊടുത്തു.

അതേസമയം കഴിഞ്ഞ കളിയിൽ തോറ്റ കേരള ടീമിന് ഈ ജയം പ്രധാനമായിരുന്നു. പരിക്ക് കാരണം മികച്ച ഫോമിലുള്ള സീനിയർ താരം റോബിൻ ഉത്തപ്പ ഈ മത്സരത്തിലും കളിച്ചിരുന്നില്ല. കൂടാതെ ഇനിയുള്ള മത്സരങ്ങളും സെമിയിലേക്ക് മുന്നേറുവാൻ കേരള ടീമിന് വളരെ ഏറെ നിർണായകമാണ്. ആസാം ടീമിനായി ബാറ്റിങ്ങിൽ ക്യാപ്റ്റനായ റിയാൻ പരാഗ് ടോപ് സ്കോറായി. കേരളത്തിനായി പേസർ ബേസിൽ തമ്പി മൂന്നും ഓഫ്‌ സ്പിന്നർ ജലജ് സക്സേന 2 വിക്കറ്റും വീഴ്ത്തി