ത്രില്ലർ പോരാട്ടത്തിൽ സഞ്ജുവിനും ടീമിനും 6 റൺസ് തോൽവി :അർദ്ധ സെഞ്ച്വറിയുമായി വിഷ്ണു വിനോദ്

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ കേരള ടീമിന് രണ്ടാം തോൽവി.അത്യന്തം വാശിയേറിയ മത്സരത്തിൽ അവസാന ഓവർ വരെ പോരാടിയശേഷമാണ് സഞ്ജു സാംസൺ നായകനായ കേരള ടീം 6 റൺസ് തോൽവി വഴങ്ങിയത്. എല്ലാ തലത്തിലും മത്സരത്തിൽ മുന്നിട്ട് നിന്ന റെയിൽവേസ് നിർണായക ജയമാണ് ഇന്ന് കരസ്ഥമാക്കിയത്. ടോസ് സ്വന്തമാക്കി ബൗളിംഗ് തിരഞ്ഞെടുത്ത കേരള ടീമിന് എതിരെ ആദ്യം 20 ഓവറിൽ 144/6 എന്ന സ്കോറാണ് റെയിൽവേസ് നേടിതെങ്കിൽ പോലും മറുപടി ബാറ്റിങ്ങിൽ കേരള ടീം സ്കോർ വെറും 138ൽ അവസാനിച്ചു.6 വിക്കറ്റ് നഷ്ടത്തിൽ 20 ഓവറിൽ കേരള ടീം 138 റൺസാണ് നേടിയത്. വിഷ്ണു വിനോദ് 62 റൺസ് നേടിയെങ്കിലും ടീമിനെ ജയത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല

145 റൺസ് വിജയലക്ഷ്യത്തിന് പിന്നാലെ ബാറ്റ് വീശിയ കേരള ടീമിന് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ എല്ലാം കൂട്ടത്തോടെ നഷ്ടമായി. കഴിഞ്ഞ കളിയിൽ മികച്ച അർദ്ധ സെഞ്ച്വറി നേടിയ സ്റ്റാർ ഓപ്പണിങ് ബാറ്റ്‌സ്മാൻ റോബിൻ ഉത്തപ്പ ഇന്നത്തെ കളിയിൽ പരിക്ക് കാരണം കളിക്കാതെ പോയതും കേരള ടീമിനും തിരിച്ചടിയായി മാറി.മറുപടി ബാറ്റിങ്ങിൽ രോഹൻ (10), ജലജ് സക്സേന (0), അസറുദ്ധീൻ (6), സഞ്ജു സാംസൺ (6) എന്നിവരെല്ലാം നിരാശപെടുത്തിയപ്പോൾ സച്ചിൻ ബേബി 27 ബോളിൽ നിന്നും 25 റൺസും ഒപ്പം വിഷ്ണു വിനോദ് 43 പന്തിൽ നിന്നും 62 റൺസ് നേടി പോരാട്ടം നയിച്ചു.

അവസാന രണ്ട് ഓവറിൽ 30 റൺസാണ് ജയിക്കാൻ വേനടിയിരുന്നത് എങ്കിലും കേരള ടീമിന് 23 റൺസ് മാത്രമാണ് അടിച്ചെടുക്കുവാൻ സാധിച്ചത്.അവസാന ഓവറുകളിൽ 10 ബോളിൽ നിന്നും ഒരു സിക്സും ഒരു ഫോറും അടക്കം 21 റൺസ് അടിച്ചെടുത്ത മനു കൃഷ്ണൻ പ്രതീക്ഷ നൽകിയതും ശ്രദ്ധേയമായി. നേരത്തെ റയിൽവേസ് ടീമിനായി ഉപേന്ദ്ര യാദവ് 39 റൺസും ശിവം ചൗദരി 23 റൺസും നേടി തിളങ്ങി

കേരള സ്‌ക്വാഡ് :Sanju Samson  Sachin Baby , Robin Uthappa, Jalaj Saxena, Mohammed Azharuddeen, Vishnu Vinod, K M Asif, Basil Thampi, Sijomon Joseph, Vatsal Govind Viswesar Suresh, Manu Krishnan, M S Akhil, Abdul Basith, Vaisakh Chandran,, P K Midhun, S Midhun, Rohan Kunnummal, Rojith Ganesh, Sharafuddeen