കേരളത്തിന്‌ അഭിമാന നിമിഷം. ഇംഗ്ലണ്ട് – ന്യൂസിലാൻഡ് മൽസരത്തിൽ കേരള വിഭവം.

ഇംഗ്ലീഷ് ടെസ്റ്റ്‌ സമ്മർ സീസണിന്റെ ആദ്യ മൽസരത്തിൽ ന്യൂസിലാന്റിനെയാണ് നേരിടുന്നത്. ടോസ് നേടി കീവിസ് ബാറ്റിംഗ് തിരഞ്ഞെടുത്തു.

2019 ലോകക്കപ്പു ഫൈനലിലെ തോൽവിക്ക് ശേഷം ആദ്യമായാണ് ന്യൂസിലാൻഡ് ലോർഡ്സിലേക്ക് തിരികെ എത്തുന്നത്. 85 നു 1 എന്ന നിലയിലാണ് ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ കീവിസ് സ്കോർബോർഡിൽ ഉണ്ടായിരുന്നത്.

322317

തളർന്നു തിരിച്ചെത്തിയ താരങ്ങൾക്കു വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണമാണ് ലോർഡ്സ് ക്രിക്കറ്റ്‌ അധികാരികൾ ഒരുക്കിയത്. ഉച്ച ഭക്ഷണ മെനുവിൽ കേരളത്തിന്റെ ഒരു വിഭവവും കയറിക്കൂടി. കേരള കറി സോസാണ് ലഞ്ച് മെനുവിൽ ഇടം നേടിയത്.

ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിനു മുന്നോടിയായുള്ള ഒരു പരിശീലന മൽസരമായിട്ടാണ് ന്യൂസിലാലൻഡ് കരുതുന്നത്. ജൂൺ 18 നാണ് ഇന്ത്യക്കെതിരെയുള്ള ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനൽ.