ഒടുവിൽ ക്വാർട്ടർ ഫൈനലിൽ ഇടം കണ്ടെത്തി കേരളം

മലയാളി ക്രിക്കറ്റ് പ്രേമികളുടെ പ്രാർത്ഥനകൾക്ക് ഒടുവിൽ ശുഭകരമായ പര്യവസാനം .കേരള വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിലെ ക്വാർട്ടർ ഫൈനലിലേക്ക് കുതിച്ചു .ഇന്നലെ നടന്ന മത്സരത്തിൽ ബീഹാറിനെതിരെ നേടിയ വമ്പൻ വിജയമാണ് കേരളത്തിനെ തുണച്ചത് .

വിജയ് ഹസാരെ ട്രോഫിയിലെ നിയമാവലി അനുസരിച്ച്  അഞ്ച് ഗ്രൂപ്പുകളിൽ നിന്നും  ഓരോ ടോപ്പറും നോക്കൗട്ടുകൾക്ക് യോഗ്യത നേടും. സംയോജിത പോയിന്റ് പട്ടികയിൽ നിന്ന് മറ്റ് മൂന്ന് ടീമുകളും വരും. റാങ്കിംഗിൽ എട്ടാം സ്ഥാനത്തുള്ള ടീം ക്വാർട്ടർ ഫൈനൽ ബെർത്തിനായി എലിമിനേറ്ററിൽ പ്ലേറ്റ് ഗ്രൂപ്പിലെ വിജയിയെ നേരിടും.

ഇത് പ്രകാരമിപ്പോൾ ഗുജറാത്ത് ,കേരളം
കർണാടക ,ഉത്തർപ്രദേശ് ,സൗരാഷ്ട്ര ,ആന്ധ്ര പ്രദേശ് എന്നിവർ 3 ക്വാർട്ടർ ഫൈനലുകളിലായി പരസ്പരം ഏറ്റുമുട്ടും.മറ്റൊരു ക്വാർട്ടർ ഫൈനലിൽ മുംബൈ ഡൽഹി & ഉത്തരാഖണ്ഡ് എലിമിനേറ്റർ പോരാട്ടത്തിലെ വിജയികളെ നേരിടും .

ഗ്രൂപ്പ് സിയിൽ  കളിച്ച  5 മത്സരങ്ങളിൽ 4 ജയവും 1 തോൽവിയും ഉൾപ്പെടെ 16 പോയിന്റ് നേടിയാണ് കേരളം ക്വാർട്ടർ ഫൈനൽ യോഗ്യത കരസ്ഥമാക്കിയത് .
ബാറ്റിങ്ങിൽ സീനിയർ താരങ്ങളായ റോബിൻ ഉത്തപ്പയും ബൗളിങ്ങിൽ 13 വിക്കറ്റുകൾ വീഴ്ത്തി ശ്രീശാന്തും കേരളത്തിനായി തിളങ്ങി

Kerala Cricket Team enter into Vijay Hazare Trophy Quarter Final

Read More  അവിടെ പറക്കും സഞ്ജുവെങ്കിൽ : ഇവിടെ സൂപ്പർമാൻ റിഷാബ് പന്ത് - കാണാം ഇരുവരുടെയും അത്ഭുത ക്യാച്ചുകൾ

LEAVE A REPLY

Please enter your comment!
Please enter your name here