KCL 2024 :12 റൺസ് വഴങ്ങി 5 വിക്കറ്റുമായി അബ്ദുള്‍ ബാസിത്. കൊച്ചിയെ തകർത്ത് ട്രിവാൻഡ്രം റോയല്‍സ്‌.

GWfnDl5a0AAtN2t e1725328766395

കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിനെ ഒരു റണ്ണിന് പരാജയപ്പെടുത്തി ട്രിവാൻഡ്രം റോയൽസ്. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ വിജെഡി നിയമപ്രകാരം ഒരു റണ്ണിന്റെ വിജയമാണ് ട്രിവാൻഡ്രം റോയൽസ് കണ്ടെത്തിയത്.

ഇരു ടീമുകളുടെയും ബാറ്റർമാർ അങ്ങേയറ്റം പരാജയപ്പെട്ട മത്സരത്തിൽ, ട്രിവാൻഡ്രത്തിനായി നായകൻ അബ്ദുൽ ബാസിത്താണ് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്. മത്സരത്തിൽ 5 വിക്കറ്റുകൾ സ്വന്തമാക്കി മിന്നും പ്രകടനം പുറത്തെടുക്കാൻ ബാസിത്തിന് സാധിച്ചിരുന്നു.

മത്സരത്തിൽ ടോസ് നേടിയ ട്രിവാൻഡ്രം റോയൽസ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ കൊച്ചി ബാറ്റർമാരായ ആനന്ദ് കൃഷ്ണനെയും ഷോൺ റോജറേയും വീഴ്ത്താൻ ട്രിവാൻഡ്രം ബോളർമാർക്ക് സാധിച്ചു. എന്നാൽ ഒരു വശത്ത് ജോബിൻ ജോബി ക്രീസിലുറച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു.

പവർപ്ലേ ഓവറുകളിൽ മിന്നുന്ന പ്രകടനമാണ് താരം കാഴ്ചവെച്ചത്. 34 പന്തുകളിൽ 4 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 48 റൺസാണ് ജോബിൻ നേടിയത്. എന്നാൽ ജോബിൻ പുറത്തായതോടെ കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിന് അടിപതറുന്നതാണ് കണ്ടത്.

പിന്നീട് വന്ന ബാറ്റർമാർക്ക് ആർക്കും തന്നെ ക്രീസിൽ മികവ് പുലർത്താൻ സാധിച്ചില്ല. മാത്രമല്ല ട്രിവാൻഡ്രം നായകൻ അബ്ദുൽ ബാസിത് ബോളിംഗ് പ്രകടനവുമായി രംഗത്തെത്തിയത് കൊച്ചിയെ ബാധിച്ചു. മത്സരത്തിൽ നാലോവറുകളിൽ 12 റൺസ് മാത്രം വിട്ടു നൽകി 5 വിക്കറ്റുകളാണ് ബാസിത് നേടിയത്.

Read Also -  സച്ചിൻ × ജോ റൂട്ട്. 35 ടെസ്റ്റ്‌ സെഞ്ചുറികൾക്ക് ശേഷം മുന്‍പിലാര് ?

ഇതോടെ കൊച്ചി കേവലം 122 റൺസിന് ഓൾഔട്ട്‌ ആവുകയുണ്ടായി. മറുപടി ബാറ്റിംഗ് ആരംഭിച്ച ട്രിവാൻഡ്രത്തിന് വളരെ മോശം തുടക്കമായിരുന്നു ലഭിച്ചത്. തങ്ങളുടെ ഓപ്പണർമാർ പൂജ്യരായി മടങ്ങിയത് ട്രിവാൻഡ്രത്തെ ഞെട്ടിച്ചു. എന്നാൽ പിന്നീട് രോഹൻ പ്രേമും ജോഫിൻ ജോസും ചേർന്ന് പതിയെ ട്രിവാൻഡ്രത്തെ കൈപിടിച്ച് കയറ്റുകയായിരുന്നു.

എന്നിരുന്നാലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ സ്വന്തമാക്കി മത്സരം ശക്തമാക്കാൻ കൊച്ചിയ്ക്ക് സാധിച്ചു. പക്ഷേ ഇതിനിടെ മഴയെത്തിയത് മത്സരത്തിന്റെ ഭംഗി ഇല്ലാതാക്കി. പതിനഞ്ചാം ഓവറിൽ 83 റൺസിന് 5 വിക്കറ്റ് എന്ന നിലയിൽ ട്രിവാൻഡ്രം നിൽക്കുമ്പോഴാണ് മഴ എത്തിയത്.

ഇതോടെ മത്സരം മഴ നിയമത്തിലേക്ക് മാറുകയായിരുന്നു. ഒരു റണ്ണിന്റെ വിജയമാണ് മത്സരത്തിൽ ട്രിവാൻഡ്രം സ്വന്തമാക്കിയത്. ഇന്നും 2 മത്സരങ്ങളാണ് ലീഗിലുള്ളത്. ആദ്യ മത്സരത്തിൽ കാലിക്കട്ട് ഗ്ലോബ്സ്റ്റാർസ് കൊല്ലം സെയിലേഴ്‌സ് ടീമിനെ നേരിടും. രണ്ടാം മത്സരത്തിൽ ആലപ്പി റിപ്പിൾസ് ട്രിവാൻഡ്രം റോയൽസിനെതിരെ മൈതാനത്ത് ഇറങ്ങും.

Kochi Blue Tigers vs Trivandrum Royals Score Card

Kochi Blue Tigers – 122/10 (19.5)

BatterRB4s6sSR
Jobin Joby c Akhil b Basith483443141.18
Anand Krishnan c Raj b Sathar2110018.18
Shoun Roger lbw b Basith250040.00
Anuj Jotin run out Raj252040125.00
Sijomon Joseph c&b Basith7120058.33
Nikhil Thottath run out Jose120050.00
Sreyas KV run out (Raj / Akhil)120050.00
Mohammed Enaan c Akhil b Basith7100070.00
Unnikrishnan Manukrishnan c N b Basith5100050.00
Jerin PS NOT OUT450080.00
Basil Thampi b Kumar14811175.00
Extras6 (b 0, lb 1, w 5, nb 0, p 0)
BowlerOMRWER
Vinod Kumar3.502115.48
Akhin Sathar3.001515.00
Rahul Chandran1.0013013.00
Hari Krishnan MU2.001306.50
Abdul Basith (C)4.001253.00
MS Akhil2.0023011.50
Jofin Jose4.002406.00

Trivandrum Royals – 83-5 (14.1)

BatterRB4s6sSR
Vishnu Raj c Joby b Thampi03000.00
Ameersha S N c Krishnan b Thampi05000.00
Rohan Prem c Roger b Enaan14172082.35
Jofin Jose c Joby b PS221940115.79
Govind Pai (NOT OUT)24291182.76
Abdul Basith (C) c Roger b PS181211150.00
Extras5 (b 1, lb 0, w 4, nb 0, p 0)
BowlerOMRWER
Basil Thampi3.001023.33
Unnikrishnan Manukrishnan3.002107.00
Jerin PS2.101727.85
Mohammed Enaan3.002117.00
Sijomon Joseph3.001304.33
Scroll to Top