എന്തുകൊണ്ടാണ് ആരും തന്നെ ശ്രദ്ധിക്കാത്തത് ? കാരണം പറഞ്ഞ് കരുണ്‍ നായര്‍

images 64

2016ൽ ഇംഗ്ലണ്ടിനെതിരെ 303 റൺസ് നേടിയപ്പോൾ ഈ മലയാളി താരം ടെസ്റ്റ് ക്രിക്കറ്റിലെ മിന്നുംതാരം ആകും എന്ന് എല്ലാവരും കരുതിയെങ്കിലും വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോയ താരമാണ് കരുൺ നായർ. 2014 രാജസ്ഥാൻ റോയൽസിന് വേണ്ടി മികച്ച തുടക്കം ഐപിഎല്ലിൽ തുടങ്ങാൻ ആയെങ്കിലും ട്വൻറി-20 ക്രിക്കറ്റിലും പേരെടുക്കാൻ താരത്തിന് ആയിട്ടില്ല. 142.24 സ്ട്രൈക്ക് റേറ്റില്‍ 330 റൺസായിരുന്നു താരം അന്ന് നേടിയത്. പിന്നീട് പല ടീമുകളായി വീണ്ടും കളിച്ചെങ്കിലും ട്വൻറി-20 ക്രിക്കറ്റിൽ നിലയുറപ്പിക്കാൻ ഒരുപാട് കഷ്ടപ്പെട്ടു.

ഇപ്പോഴിതാ രാജസ്ഥാൻ റോയൽസിൽ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് താരം. ആളുകൾ എന്നെ ട്വൻറി-20 സ്പെഷലിസ്റ്റ് ആയി കാണില്ല എന്നും, അതിനു കാരണം എന്നോട് വേറെ പല റോളുകൾ കളിക്കാൻ ആവശ്യപ്പെട്ടതുകൊണ്ടാണ് എന്ന് താരം പറഞ്ഞു. രാജസ്ഥാൻ റോയൽസിൻ്റെ പ്രസ് മീറ്റിംഗിൽ ആണ് താരം ഇങ്ങനെ പറഞ്ഞത്.

images 65


താരത്തിൻ്റെ വാക്കുകളിലൂടെ.. “എൻറെ ഒരു അഭിപ്രായത്തിൽ, ഞാൻ ട്വൻറി-20 ക്രിക്കറ്റ് ടീമിൽ മുഖ്യ കളിക്കാരൻ ആകാത്തതിന് കാരണം, ഞാൻ എപ്പോഴൊക്കെ നല്ല സ്കോർ കണ്ടെത്തിയോ, അപ്പോഴെല്ലാം എന്നെക്കാൾ നന്നായി,എന്നെക്കാൾ കൂടുതൽ സ്കോർ കണ്ടെത്തുന്നവർ ആ മത്സരത്തിൽ തന്നെ ഉണ്ടാകും. മറ്റൊരു പ്രധാന വിഷയം എന്താണെന്ന് വെച്ചാൽ, എന്നെ ട്വൻറി-20 സ്പെഷലിസ്റ്റ് ആയി ആളുകൾ കാണാത്തതിന് കാരണം, കഴിഞ്ഞ വർഷങ്ങളിലായി എന്നോട് പല റോളുകളും കളിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ചില സമയത്ത് അത് നടക്കും, ചിലപ്പോൾ നടക്കില്ല.

See also  "രോഹിത് ഭായിക്ക് ഞങ്ങൾ അനുജന്മാർ. ടീമിൽ എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ് "- ധ്രുവ് ജൂറൽ തുറന്ന് പറയുന്നു.
images 66

പക്ഷേ ഈ സീസൺ രാജസ്ഥാൻ റോയൽസുമായി മികച്ച ഒരു സീസൺ ആകും എന്നാണ് എൻറെ പ്രതീക്ഷ. തീർച്ചയായും ആദ്യം വന്നതിൽ നിന്ന് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. പക്ഷേ റോയൽസ് എപ്പോഴും എനിക്കൊരു വീട് പോലെയാണ്. ഇപ്രാവശ്യത്തേത് മികച്ച ഒരു ടീം ആണ്. ഇത്തവണ മികച്ച കളി തന്നെ പുറത്തെടുക്കുവാൻ ഞാൻ ശ്രമിക്കും. സഞ്ജുവുമൊത്ത് കളിക്കുവാൻ കാത്തിരിക്കുകയാണ്. ഞങ്ങൾ തമ്മിൽ ഒരുപാട് വർഷത്തെ നല്ല ബന്ധമുണ്ട്. സഞ്ജുവിന് ഒപ്പം സംഗക്കാരയും സുബിനും ആണ് ഈ ടീമിലേക്ക് എന്നെ തിരിച്ചെത്തിക്കുന്നതിൽ വിശ്വസിച്ചത്.”-കരുണ നായർ പറഞ്ഞു.

images 67
Scroll to Top