ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ്? സഞ്ജുവിന് പിന്തുണയുമായി ദിനേശ് കാർത്തിക്

നിരവധി പേരാണ് മലയാളി താരം സഞ്ജു സാംസണിനെ തഴയുന്നതിൽ വിമർശനം ഉയർത്തിക്കൊണ്ട് രംഗത്തെത്തുന്നത്. ഇപ്പോഴിതാ വിമർശനം ശക്തമാക്കിക്കൊണ്ട് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്.


ന്യൂസിലാൻഡിനെതിരായ ഏകദിന പാരമ്പരയിലെ ആദ്യ മത്സരത്തിൽ അവസരം ലഭിച്ചപ്പോൾ മികച്ച രീതിയിൽ അത് മുതലാക്കുവാൻ സഞ്ജുവിന് സാധിച്ചിരുന്നു. എന്നാൽ പിന്നീടുള്ള രണ്ട് മത്സരങ്ങളിൽ താരത്തെ ഒരു കാരണവുമില്ലാതെ ഒഴിവാക്കി പന്തിന് സ്ഥാനം നൽകി. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ഇന്ത്യൻ ടീമിൽ സഞ്ജുവിന് അവസരം നൽകിയതുമില്ല. ബംഗ്ലാദേശിനെതിരായ പരമ്പരയിൽ നിന്നും പന്ത് പുറത്തായപ്പോൾ വിക്കറ്റ് കീപ്പർ റോളിൽ എത്തിയത് രാഹുൽ ആയിരുന്നു. ബാക്ക് അപ്പ് കീപ്പറായി ഇഷാൻ കിഷനും ടീമിൽ സ്ഥാനം ലഭിച്ചു.

images 2022 12 05T075256.455

“മറ്റൊരു പേര് നമ്മൾ വിട്ടു പോയിട്ടുണ്ട്. സഞ്ജുവിനെക്കുറിച്ച് നമ്മൾ സംസാരിക്കേണ്ടതുണ്ട്. എൻ്റെ ഇഷ്ട താരങ്ങളിൽ ഒരാളാണ് സഞ്ജു. ലഭിച്ച കുറഞ്ഞ അവസരങ്ങളിൽ ഏകദിന ഫോർമാറ്റിലെ മധ്യനിരയിൽ അവൻ തിളങ്ങിയിട്ടുണ്ട്. മൂന്ന് വിക്കറ്റ് കീപ്പർമാരിൽ ആരാണ് സ്പെഷ്യലിസ്റ്റ് എന്ന് നോക്കേണ്ടതുണ്ട്.

images 2022 12 05T075302.823

ടീമിലെ കാര്യങ്ങളെല്ലാം മാറും. അത് അങ്ങനെയാണ്. എന്നാൽ അടുത്ത വർഷം ഓഗസ്റ്റിന് മുൻപായി 15 അംഗ ടീമിനെ കണ്ടെത്തേണ്ടതുണ്ട്.”- കാർത്തിക് പറഞ്ഞു. ഇന്ത്യക്കുവേണ്ടി ഏകദിന ക്രിക്കറ്റിൽ മികച്ച റെക്കോർഡ് ആണ് സഞ്ജുവിന് ഉള്ളത്. 11 ഏകദിന മത്സരങ്ങളിൽ നിന്നും 330 റൺസും താരം നേടിയിട്ടുണ്ട്. 66 ശരാശരിയിൽ 104.76 ആണ് താരത്തിൻ്റെ സ്ട്രൈക്ക് റേറ്റ്.