ഇന്ത്യന്‍ ടീമിന്‍റെ കാര്യത്തില്‍ എനിക്ക് ആശങ്കയുണ്ട്. സെമിഫൈനലില്‍ എത്താന്‍ സാധ്യത വെറും 30 ശതമാനം മാത്രമെന്ന് കപില്‍ ദേവ്

ടി20 സൂപ്പര്‍ 12 പോരാട്ടങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ ടീമുകളുടെ സാധ്യതകള്‍ പ്രവചിക്കുകയാണ് പ്രമുഖര്‍. ഇന്ത്യ സെമിഫൈനലില്‍ എത്തുമെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കറും രവി ശാസ്ത്രിയും പറയുമ്പോള്‍ അവസാന നാലിലെത്താന്‍ വെറും 30 ശതമാനം മാത്രം സാധ്യതയാണ് കപില്‍ദേവ് കല്‍പ്പിക്കുന്നത്

” ടി20 ക്രിക്കറ്റില്‍ ഒരു മത്സരം വിജയിക്കുന്ന ടീം അടുത്ത മത്സരത്തില്‍ തോല്‍ക്കാം. അതിനാല്‍ ഇന്ത്യ ലോകകപ്പ് വിജയിക്കുന്നതിന്‍റെ സാധ്യതകള്‍ പറയുന്നത് അസാധ്യമാണ്. ഇന്ത്യ സെമിയില്‍ എത്തുമോ എന്നാണ് നോക്കേണ്ടത്. ടോപ്പ് ഫോറില്‍ എത്തുമോ എന്ന് എനിക്ക് ആശങ്കയുണ്ട്. ടോപ്പ് ഫോറില്‍ എത്താന്‍ ഇന്ത്യയുടെ സാധ്യത വെറും 30 ശതമാനം മാത്രമാണ് ” കപില്‍ ദേവ് പറഞ്ഞു.

rohit sharma 2022

അതേ സമയം ഇന്ത്യക്ക് തകര്‍പ്പന്‍ ബാറ്റിംഗ് നിരയുണ്ടെന്ന് കപില്‍ ദേവ് അഭിപ്രായപ്പെട്ടു. വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, കെല്‍ രാഹുല്‍ എന്നിവരോടൊപ്പം സൂര്യകുമാര്‍ യാദവിനെപ്പോലെയുള്ള താരം എത്തുന്നത് ഇന്ത്യയെ ശക്തമായ ബാറ്റിംഗ് നിരയാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ടി20 ലോകകപ്പില്‍ മുഹമ്മദ് ഷമി ബുംറക്കൊത്ത പകരക്കാരനാണെന്ന വിശേഷിപ്പിച്ച കപില്‍ദേവ് രോഹിത് ശര്‍മ്മ, അദ്ദേഹത്തെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യമെന്നും വ്യക്തമാക്കി.