അദ്ദേഹത്തോട് ഒരു കാരണവശാലും അക്കാര്യം പറയരുത്, പറഞ്ഞുകഴിഞ്ഞാൽ അദ്ദേഹം നിങ്ങളെ അവഗണിക്കും; സച്ചിൻ്റെ വിചിത്രമായ അന്ധവിശ്വാസത്തെ വെളിപ്പെടുത്തി മുഹമ്മദ് കൈഫ്.

images 24

ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ ഇതിഹാസതാരങ്ങളിൽ ഒരാളാണ് സച്ചിൻ ടെണ്ടുൽക്കർ. ഇന്ത്യൻ ക്രിക്കറ്റിന് പുതിയ ഒരു മുഖം നൽകിയ താരമാണ് സച്ചിൻ. വിരമിച്ചു കഴിഞ്ഞ് ഒരുപാട് കാലമായിട്ടും മറ്റു കളിക്കാർക്ക് തകർക്കാൻ സാധിക്കാത്ത ഒരുപാട് റെക്കോർഡുകൾ ഇപ്പോഴും സച്ചിൻ്റെ പേരിൽ തന്നെയാണ്.

വിരമിച്ചു കഴിഞ്ഞിട്ടും സച്ചിനെ കുറിച്ച് സംസാരിക്കാത്ത ഒരു ദിവസം പോലും ഇന്ത്യയിൽ ഉണ്ടായിരിക്കില്ല. ഇപ്പോഴിതാ വീണ്ടും ക്രിക്കറ്റ് പിച്ചിലേക്ക് സച്ചിൻ മടങ്ങിയെത്തിയത് ആഘോഷിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. കഴിഞ്ഞദിവസം നടന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ ആയിരുന്നു തൻ്റെ പഴയ ക്ലാസിക് പ്രകടനം പുറത്തെടുത്തുകൊണ്ട് സച്ചിൻ ടെണ്ടുൽക്കർ വീണ്ടും ക്രിക്കറ്റ് പിച്ചിലേക്ക് മടങ്ങിയെത്തിയത്. കഴിഞ്ഞവർഷം നടത്തിയ ടൂർണമെന്റിൽ സച്ചിൻ നയിച്ച ടീമായിരുന്നു കിരീടം ഉയർത്തിയത്.

images 25

ആ കിരീടം നിലനിർത്തുവാൻ വേണ്ടി ഇത്തവണയും സച്ചിനും കൂട്ടരും തുടങ്ങിയത് മികച്ച വിജയത്തോടെ തന്നെയായിരുന്നു. എന്നാൽ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് സച്ചിനെ കുറിച്ചുള്ള ഒരു വിചിത്രമായ കാര്യം വെളിപ്പെടുത്തിയതാണ്. സച്ചിൻ്റെ വിചിത്രമായ ഒരു അന്ധവിശ്വാസത്തെക്കുറിച്ചാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫീൽഡർ തുറന്നുപറഞ്ഞത്. സച്ചിൻ കളിക്കാൻ ഇറങ്ങുമ്പോൾ യാതൊരു കാരണവശാലും അദ്ദേഹത്തോട് “ഓൾ ദ ബെസ്റ്റ്” എന്ന് പറയരുതെന്ന കാര്യമാണ് അദ്ദേഹം വെളിപ്പെടുത്തിയത്.അങ്ങനെ ആരെങ്കിലും സച്ചിനോട് അതു പറഞ്ഞു കഴിഞ്ഞാൽ അദ്ദേഹത്തെ പരിഗണിക്കാതെ സച്ചിൻ ഒഴിവാക്കുമെന്നും കൈഫ് പറഞ്ഞു.

See also  "ഞാൻ എന്നെ ഒരു സ്റ്റാറായി കാണുന്നില്ല".. മത്സരത്തിലെ വെടിക്കെട്ടിന് ശേഷം എളിമയോടെ രചിൻ രവീന്ദ്ര
images 26

സച്ചിനോട് ഓൾ ദി ബെസ്റ്റ് പറയുമ്പോൾ അദ്ദേഹത്തിന് കൂടുതൽ പ്രഷർ ഉണ്ടാവുകയാണെന്നും, അതുകൊണ്ടാണ് സച്ചിൻ അത് പറയുന്നവരെ അവഗണിക്കുന്നതെന്നും കൈഫ് പറഞ്ഞു. കഴിഞ്ഞ സീസണിൽ സച്ചിൻ നയിച്ച ടീം കിരീടം ഉയർത്തുമ്പോൾ സച്ചിൻ്റെ കൂടെ കൈഫും ഉണ്ടായിരുന്നു.
എന്നാൽ ഇത്തവണ ടൂർണമെന്റിന്റെ ഭാഗമാകാൻ കൈഫിന് സാധിച്ചില്ല. സച്ചിൻ ഒപ്പം മുൻ ഇന്ത്യൻ വമ്പൻ താരങ്ങളും ടീമിലുണ്ട്. യുവരാജ് സിംഗ്, യൂസഫ് പത്താൻ, ഇർഫാൻ പത്താൻ, സുരേഷ് റെയ്ന എന്നീ ഒരു പിടി മികച്ച കളിക്കാരാണ് സച്ചിൻ്റെ കൂടെ ടീമിലുള്ളത്. കഴിഞ്ഞദിവസം നടന്ന ആദ്യ മത്സരത്തിൽ സൗത്താഫ്രിക്ക ലെജൻസിനെയാണ് 61 റൺസിന് സച്ചിനും കൂട്ടരും തോൽപ്പിച്ചത്.

Scroll to Top