ഇന്ത്യയിലേക്ക് വരൂ അത് നിന്റെ അവസാന പരമ്പരയായിരിക്കും : പെയിന് ചുട്ട മറുപടിയുമായി അശ്വിൻ കാണാം വീഡിയോ

PaineAshwinjpg

ഒരുപാട് പ്രതിസന്ധികള്‍ മറികടന്നാണ് ഓസ്‌ട്രേലിയക്കെതിരായ സിഡ്‌നിയിൽ നടന്ന  മൂന്നാം ക്രിക്കറ്റ്  ടെസ്റ്റ് ഇന്ത്യ സമനിലയാക്കിയത്. പ്രമുഖതാരങ്ങളുടെ പരിക്ക് കൂടാതെ സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോലിയുടെ  നാട്ടിലേക്കുള്ള മടങ്ങിപ്പോക്ക്. കാണികളുടെ വക വംശീയാധിക്ഷേപം . പിന്നീട് മറികടക്കേണ്ടത് ഓസ്‌ട്രേലിയന്‍ താരങ്ങളുടെ കഠിനമായ  സ്ലഡ്ജിംഗിനെയാണ്. ബാറ്റ്‌സ്മാന് ചുറ്റും അഞ്ചും ആറും ഫീല്‍ഡര്‍മാര്‍ നിന്നിട്ട് സ്ലഡ്ജ് ചെയ്യുമ്പോഴുണ്ടാവുന്ന  സമ്മർദ്ദവും . ഇത്തരത്തിൽ എല്ലാ വെല്ലുവിളികളെയും നേരിട്ട് തീപ്പൊരി ഓസീസ് ബൗളിംഗിനെയും ഭയപ്പെടാതെ ഇന്ത്യ നേടിയ വീരോചിത സമനിലക്ക്  ഇരട്ടി മധുരമാണുള്ളത് .

രണ്ടാം ഇന്നിംഗ്സ് ബാറ്റിങ്ങിൽ അഞ്ചാം ദിനം തോൽവി മുന്നിൽകണ്ട  ഇന്ത്യൻ  ടീമിന് രക്ഷകരായത് ബാറ്റിങ്ങിലെ ഒരുപിടി മികച്ച പോരാട്ടങ്ങളാണ് .ആറാം വിക്കറ്റിൽ വിഹാരിക്കൊപ്പം മത്സരം സമനിലയാക്കുന്നതില്‍ ഒരു പ്രധാന പങ്കുവഹിച്ച ആര്‍ അശ്വിനും സമാനമായ  സാഹചര്യത്തിലൂടെയാണ് കടന്നുപോയത്. ഓസീസ് ക്യാപ്റ്റനും കീപ്പറുമായ ടിം പെയ്‌നാണ് അശ്വിനെ മത്സരത്തിനിടയിൽ  സ്ലഡജ് ചെയ്തത്. എന്നാല്‍ വായടപ്പിക്കുന്ന മറുപടിയും  ഇന്ത്യൻ താരം കൊടുത്തു. പെയ്‌നാണ്   സംഭാഷങ്ങൾക്ക് തുടക്കമിട്ടത്.

സംഭവം ഇങ്ങനെ…  ”ഒരുപാട് കാത്തിരിക്കാന്‍ വയ്യ, നിങ്ങളെ ഗബ്ബയില്‍ നേരിടുന്നത്.” അശ്വിന്റെ പേര് വിളിച്ച് പെയ്ന്‍  ഉറക്കെ പറഞ്ഞു. എന്നാൽ ഏറ്റവും രസകരം അശ്വിന്റെ മറുപടിയായിരുന്നു ..”നിങ്ങള്‍ ഇന്ത്യയിലേക്ക് കളിക്കാന്‍ വരുന്നത് കാത്തിരിക്കാനാവുന്നില്ല. അത് നിങ്ങളുടെ അവസാനത്തെ പരമ്പര ആയിരിക്കും.” പിന്നീട് ഇരുവരും അങ്ങോട്ടുമിങ്ങോട്ടും ചിലത്‌  പറഞ്ഞ് സംസാരം അവസാനിപ്പിച്ചു .സംഭവം എന്തായാലും ക്രിക്കറ്റ് പ്രേമികൾ  ഏവരും സ്ലെഡ്ജിനിങ്ങിനെ ആവേശത്തോടെ ഏറ്റെടുത്തു .

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.

അനായാസം  സിഡ്നി ടെസ്റ്റ് ജയിക്കാം എന്ന്  ഉറപ്പിച്ചാണ് ഓസ്‌ട്രേലിയ അവസാന ദിനം പന്ത് എറിയുവാൻ  കളത്തിലിറങ്ങിയത്. എന്നാൽ  ഇന്ത്യയുടെ ബാറ്റിങ് അവരുടെ  എല്ലാ പ്രതീക്ഷകളെയും അസ്ഥാനത്താക്കി. അശ്വിന് പുറമെ ഋഷഭ് പന്ത്, ഹനുമ വിഹാരി, ചേതേശ്വര്‍ പൂജാര എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്ക് വിജയതുല്യമായ സമനില സമ്മാനിച്ചത്.  ആദ്യ ഇന്നിങ്സിൽ സെഞ്ചുറിയും രണ്ടാം ഇന്നിങ്സിൽ അർദ്ധ സെഞ്ചുറിയും നേടിയ ഓസീസ് സ്റ്റാർ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്താണ് കളിയിലെ താരം .

സിഡ്നി ടെസ്റ്റ് സമനിലയിൽ കലാശിച്ചതോടെ  നാല് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരം വിജയികളെ തീരുമാനിക്കും.  ഓരോ മത്സരങ്ങള്‍ ജയിച്ച് തുല്യത(1-1) പാലിക്കുകയാണ് ഇരു ടീമുകളും
വീഡിയോ കാണാം :

Scroll to Top