ക്രിക്കറ്റിലേക്ക് വരുവാൻ കാരണം ഈ രണ്ട് ഇന്ത്യൻ താരങ്ങൾ :തുറന്ന് പറഞ്ഞ് ജോസ് ബട്ട്ലർ

ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളാണ് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനും ടി :20 ഓപ്പണിങ് താരവുമായ ജോസ് ബട്ട്ലർ.ഏതൊരു ഫോർമാറ്റിലും അതിവേഗം റൺസ് അടിക്കുവാൻ കഴിയുന്ന താരം ഇന്ന് ഏതൊരു ബൗളിംഗ് നിരയുടെയും വലിയ വെല്ലുവിളിയാണ്. ഐപിഎല്ലിൽ സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീമിൽ കളിക്കുന്ന ബട്ട്ലർ ഇത്തവണത്തെ ഐപിൽ സീസണിൽ തന്റെ ആദ്യ ഐപിൽ സെഞ്ച്വറി പ്രകടനം പുറത്തെടുത്തിരുന്നു.

അതേസമയം തന്റെ കരിയറിലെ ഏറ്റവും പ്രധാനപെട്ട കളിക്കാരാരെന്ന് തുറന്ന് പറയുകയാണ് ബട്ട്ലർ. താൻ ഇപ്രകാരം ക്രിക്കറ്റിൽ തുടരുവാനും ഒപ്പം തന്റെ ക്രിക്കറ്റ്‌ പ്രവേശനത്തിന് കാരണവും ക്രിക്കറ്റിലേക്ക് വരുവാൻ വളരെയേറെ പ്രചോദിപ്പിച്ചതുമായ മുൻ ഇന്ത്യൻ ടീമിലെ താരങ്ങളെ കുറിച്ചാണിപ്പോൾ ബട്ട്ലർ വാചാലനാകുന്നത്. ഇന്ത്യൻ ടീമിലെ ആ രണ്ട് താരങ്ങളാണ് തന്നെ ക്രിക്കറ്റിൽ വരുവാൻ കാരണമായത് എന്നും ബട്ട്ലർ വിശദമാക്കുന്നു.

“എന്റെ കരിയറിൽ ഒട്ടേറെ താരങ്ങൾ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പക്ഷേ ഞാൻ ക്രിക്കറ്റിലേക്ക് വരുവാൻ പോലും പ്രധാന കാരണം ഇന്ത്യൻ ടീമിലെ ഇതിഹാസ താരങ്ങളായ ദ്രാവിഡ്‌, ദാദ എന്നിവരുടെ കളി കണ്ടാണ്. എപ്പോഴും മഹാന്മാരായ ഈ താരങ്ങൾ ഇന്ത്യൻ ടീമിനായി വലിയ ശതക കൂട്ടുകെട്ടുകൾ തീർക്കുമ്പോൾ ഏറെ അഭിമാനവും ഒപ്പം ക്രിക്കറ്റിലേക്ക് വരുവാനുള്ള ഒരു പ്രചോദനവുമായി “ജോസ് ബട്ട്ലർ ഏറെ വാചാലനായി.

മുൻ ഇന്ത്യൻ താരവും ഒപ്പം ഇപ്പോഴത്തെ ബിസിസിഐ പ്രസിഡന്റ്‌ കൂടിയായ ഗാംഗുലി 1992-2008 കാലഘട്ടം വരെ ഇന്ത്യൻ ദേശിയ ടീമിൽ കളിച്ചു. ഒപ്പം ഇന്ത്യൻ ടീമിലെ വിശ്വസ്ത ബാറ്റ്സ്മാനായ രാഹുൽ ദ്രാവിഡ്‌ 1996-2012 കാലയളവിൽ ഇന്ത്യൻ ദേശിയ കുപ്പായം അണിഞ്ഞു.

Advertisements