അവന്‍ ധോണിയെപ്പോലെ. ബാംഗ്ലൂര്‍ ടീമിനു പുതിയ നായകനെ നിര്‍ദ്ദേശിച്ചു മൈക്കള്‍ വോണ്‍

PicsArt 10 13 07.33.33 scaled

ഐപിഎല്ലില്‍ ഒരു കിരീടം എന്ന സ്വപ്നം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ നിന്നും അകന്ന് നില്‍ക്കുകയാണ്. ക്യാപ്റ്റനായി വീരാട് കോഹ്ലിയുടെ അവസാന സീസണില്‍ വിജയത്തോടെ അവസാനിക്കാന്‍ ബാംഗ്ലൂരിനു സാധിച്ചട്ടില്ലാ. അടുത്ത സീസണില്‍ വീരാട് കോഹ്ലി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ തുടരുമെങ്കിലും, പുതിയ ക്യാപ്റ്റനായിരിക്കും ബാംഗ്ലൂരിനെ നയിക്കുക. ഇപ്പോഴിയാ ബാംഗ്ലൂരിനു വേണ്ടി പുതിയ ക്യാപ്റ്റനെ നിര്‍ദ്ദേശിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കള്‍ വോണ്‍.

ഇംഗ്ലണ്ടിന്‍റെ നിശ്ചിത ഓവര്‍ വൈസ് ക്യാപ്റ്റന്‍ ജോസ് ബട്ട്ലറെയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ ക്യാപ്റ്റനാവാന്‍ മൈക്കള്‍ വോണ്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ” ഞാന്‍ നിങ്ങള്‍ക്കായി ഒരു പേര് നിര്‍ദ്ദേശിക്കാം. പക്ഷേ ഈ താരം മറ്റൊരു ഫ്രാഞ്ചൈസിയില്‍ നിന്നാണ്. ഒരു പക്ഷേ താരത്തെ നിലനിര്‍ത്തിയേക്കാം. അവിടെ ക്യാപ്റ്റനായി ഞാന്‍ തിരഞ്ഞെടുക്കുക ജോസ് ബട്ട്ലറെയായിരിക്കും. അവന്‍ എം.എസ് ധോണിയെപ്പോലെയാണ്. അതില്‍ എനിക്ക് ഒരു സംശയവുമില്ലാ ” മൈക്കള്‍ വോണ്‍ പറഞ്ഞു.

വിരാട് കോഹ്ലിയുള്‍പ്പെടുന്ന ബാംഗ്ലൂര്‍ ടീമിനെ അടുത്ത സീസണില്‍ നയിക്കണമെങ്കില്‍ കഴിവുറ്റ ഒരാളെ തന്നെ ടീമിന്‍റെ നായകസ്ഥാനത്തേക്കു കൊണ്ടു വരേണ്ടതുണ്ട്. അയാള്‍ നല്ല കഴിവുള്ള വ്യക്തിയായിരിക്കണം, സ്വയം നന്നായി അറിയുന്ന, ടി20 ക്രിക്കറ്റിനെക്കുറിച്ച് നല്ല ബോധ്യമുള്ള ആളുമായിരിക്കണം. ആളുകളെ എങ്ങനെ കൈകാര്യം ചെയ്യണമന്നറിയണം, പ്രത്യേകിച്ചും വിരാട് കോലിയെപ്പൊലാരാള്‍ ടീമിലുണ്ടെന്നത് മറക്കരുതെന്നും വോണ്‍ പറഞ്ഞു.

” ജോസ് ബട്‌ലര്‍ നിലവില്‍ ഒയിന്‍ മോര്‍ഗനു കീഴില്‍ ഇംഗ്ലണ്ടിനു വേണ്ടി കളിക്കുകയാണ്. തന്ത്രപരമായി മിടുക്കനാണ് ജോസ് ബട്‌ലര്‍. രാജസ്ഥാന്‍ റോയല്‍സ് അടുത്ത സീസണില്‍ അവന്റെ കാര്യത്തില്‍ എന്താണ് തീരുമാനിച്ചിരിക്കുന്നതെന്നു എനിക്കറിയില്ല. പക്ഷെ ഞാന്‍ ആര്‍സിബി ക്യാംപിലേക്കായിരിക്കും ബട്‌ലറെ വ്യക്തിപരമായി കൊണ്ടു പോവുക. ആര്‍സിബിയുടെ വിക്കറ്റ് കീപ്പറാക്കുകയും ടീമിനെ നയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും ” മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ പറഞ്ഞു.

Read Also -  "ഞാനായിരുന്നെങ്കിൽ അവനെയൊന്നും ടീമിൽ പോലും എടുക്കില്ല"- സേവാഗിന്റെ രൂക്ഷ വിമർശനം.
Scroll to Top