❝ജോസ് ദ ബോസ്❞ ക്വാളിഫയറില്‍ ❛ഫയറായി❜ ബട്ട്ലര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ ക്വാളിഫയര്‍ പോരാട്ടത്തില്‍ ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ 188 റണ്‍സാണ് നേടിയത്. ഗുജറാത്ത് ടൈറ്റന്‍സിനു രണ്ടാം ഓവറില്‍ വിക്കറ്റ് ലഭിച്ചെങ്കിലും, പിന്നീട് സഞ്ചു സാംസണ്‍ എത്തിയതോടെ ഇന്നിംഗ്സ് മുന്നോട്ട് പോയി.

ഒരറ്റത്ത് ജോസ് ബട്ട്ലര്‍ ക്ഷമയോടെ നിന്നപ്പോള്‍ സഞ്ചു സാംസണായിരുന്നു ആക്രമണത്തിന്‍റെ ചുമതല. 16ാം ഓവര്‍ അവസാനിക്കുമ്പോള്‍ 38 പന്തില്‍ 39 എന്ന നിലയിലായിരുന്നു ജോസ് ബട്ട്ലര്‍. പിന്നീട് ഇംഗ്ലണ്ട് താരം ഗിയര്‍ മാറ്റുകയായിരുന്നു. അടുത്ത 18 പന്തില്‍ 50 റണ്‍സാണ് ജോസ് ബട്ട്ലര്‍ നേടിയത്.

78bf7852 ac41 4c46 9582 4587acb50035

രാജസ്ഥാന്‍ ഓപ്പണറുടെ ഇന്നിംഗ്സില്‍ ഗുജറാത്ത് ഫീല്‍ഡര്‍മാരും ചെറു സഹായം നല്‍കിയിരുന്നു. 56 പന്തില്‍ 12 ഫോറും 2 സിക്സും സഹിതം 89 റണ്‍സാണ് ബട്ട്ലര്‍ നേടിയത്. സീസണില്‍ 15 മത്സരങ്ങളില്‍ നിന്നായി 718 റണ്‍സാണ് നേടിയിരിക്കുന്നത്. നിലവില്‍ ഓറഞ്ച് ക്യാപ്പ് അണിഞ്ഞിരിക്കുന്നത് ഈ ഇംഗ്ലണ്ട് താരമാണ്.

ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍, മാത്യൂ വെയ്്ഡ്, ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, സായ് കിഷോര്‍, അല്‍സാരി ജോസഫ്, യഷ് ദയാല്‍, മുഹമ്മദ് ഷമി.

രാജസ്ഥാന്‍ റോയല്‍സ്: യഷസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യൂസ്‌വേന്ദ്ര ചാഹല്‍, ഒബെദ് മക്‌കോയ്