ഇന്ത്യ പിന്തുടരുന്നത് പഴഞ്ചന്‍ രീതി. ഇംഗ്ലണ്ടിനെ മാതൃകയാക്കണം.

PicsArt 11 05 07.53.44 scaled

ഇന്ത്യന്‍ ടീമിന്‍റെ സെലക്ഷന്‍ രീതികളെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. വ്യകിതിഗതതിലാണ് ടീം കൂടുതല്‍ ശ്രദ്ധ കേന്ദ്രികരിക്കുന്നതെന്നും ആകാശ് ചോപ്ര പറഞ്ഞു. ഇക്കാര്യത്തില്‍ ഇംഗ്ലണ്ട് ടീമിനെ മാതൃകയാക്കണം എന്നാണ് മുന്‍ താരത്തിന്‍റെ അഭിപ്രായം.

ഇംഗ്ലണ്ടിനു വേണ്ടി മികച്ച റെക്കോഡുണ്ടായിട്ടും ടീമില്‍ ഉള്‍പ്പെടുത്താത്ത ജോ റൂട്ടിനെ ഉദാഹരണമാക്കിയാണ് ആകാശ് ചോപ്ര പറയുന്നത്. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റനായ ജോ റൂട്ട് ടി20 യില്‍ 32 മത്സരങ്ങളില്‍ നിന്നായി 893 റണ്‍സ് നേടിയട്ടുണ്ട്. എന്നാല്‍ ഇംഗ്ലണ്ട് ടി20 ടീമലേക്ക് താരത്തെ പരിഗണിച്ചിരുന്നില്ലാ.

” ഈ ടീം ഒരു ഫിലോസഫിയുമാണ് മുൻപോട്ട് പോകുന്നത്. നാറ്റ്വെസ്റ്റ് ടി20 ബ്ലാസ്റ്റിലെയും കൗണ്ടി ക്രിക്കറ്റിലെയും ഹൻഡ്രഡ് ലീഗിലെയും പ്രകടനം മുൻനിർത്തിയാണ് അവർ ഓൾറൗണ്ടർമാരെ ടീമിൽ തിരഞ്ഞെടുത്തത്. ഈ ഫോർമാറ്റിൽ വേണ്ടതുപോലെ വൈറ്റ് ബോൾ കളിക്കാരെ മാത്രമാണ് അവർ ടീമിൽ ഉൾപ്പെടുത്തിയത്. ” ആകാശ് ചോപ്ര തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ഇന്ത്യന്‍ ടീം ആയിരുന്നെങ്കില്‍ ജോ റൂട്ടിനെ ഇപ്പോള്‍ ക്യാപ്റ്റനാക്കിയാനേ എന്നും ഇന്ത്യന്‍ സെലക്ടര്‍മാരെ കുറ്റപ്പെടുത്തി ആകാശ് ചോപ്ര പറഞ്ഞു. ടെസ്റ്റിലെ പ്രകടനങ്ങള്‍ എത്ര തന്നെയായാലും ഇംഗ്ലണ്ട് പരിഗണിക്കില്ലാ.

See also  "കോഹ്ലി ദേഷ്യപെട്ടതിൽ തെറ്റില്ല. അക്കാര്യത്തിൽ ഞങ്ങൾ കരുതിയ ഫലമല്ല കിട്ടിയത്"- പിന്തുണയുമായി ഡുപ്ലസിസ്.

” സ്‌ട്രൈക്ക് റേറ്റിൽ 125 മാത്രമാണെങ്കിൽ പോലും അവൻ ഇന്ത്യൻ ടീമിന്റെ ഭാഗമായേനെയെന്ന് എനിക്ക് രേഖാമൂലം എഴുതിതരാനാകും. ഒരുപക്ഷേ അവൻ ടീമിന്റെ ക്യാപ്റ്റനുമായേനെ. ഇതാണ് ഇന്ത്യയുടെ കാര്യം, ഇംഗ്ലണ്ട് അങ്ങനെയല്ല ചിന്തിക്കുന്നത് ” ചോപ്ര കൂട്ടിചേര്‍ത്തു.

Scroll to Top