ചെന്നൈ ബാറ്റിംഗ് നിരക്ക് മുൻപിൽ നാണംകെട്ട് ബുംറ : മറികടന്നത് 6 വർഷത്തെ റെക്കോർഡ്

ഇന്ത്യൻ പ്രീമിയർ ലീഗിലെ സ്റ്റാർ പേസ് ബൗളർ ജസ്പ്രീത് ബുംറക്ക് കരിയറിലെ ഏറ്റവും മോശം ദിനങളിലൊന്നാണ് ഇന്നലെത്തെ മത്സരം സമ്മാനിച്ചത്‌ .
ചെന്നൈ സൂപ്പർ കിങ്‌സ് എതിരായ മത്സരം മുംബൈ ഇന്ത്യൻസ് ജയിച്ചു എങ്കിലും  തങ്ങളുടെ വിശ്വസ്ത ബൗളർ
ബുംറ കണക്കിന് പ്രഹരം നാല് ഓവറിൽ ഏറ്റുവാങ്ങിയതിന്റെ അമ്പരപ്പിലാണ് മുംബൈ ആരാധകർ .മത്സരത്തിൽ നാലോവറില്‍ 56 റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്. വീഴ്ത്താനായത് ഒരേയൊരു വിക്കറ്റ് മാത്രം.

ഐപിൽ ചരിത്രത്തിൽ സ്റ്റാർ പേസ് ബൗളർ  ജസ്പ്രീത് ബുംറയുടെ ഏറ്റവും മോശം പ്രകടനമാണിത് .കരിയറിൽ ഇതിന് മുൻപൊരിക്കലും താരം ഇത്രയും റൺസ് വഴങ്ങിയിട്ടില്ല .മുൻപ് 2015ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ 55 റണ്‍സ് വിട്ടുകൊടുത്തതായിരുന്നു ബുംറയുടെ ഏറ്റവും മോശം പ്രകടനം .

അതേസമയം തന്റെ ബൗളിങ്ങിൽ റൺസ് വഴങ്ങുന്നതിൽ ഏറെ പിശുക്ക് കാണിക്കുന്ന താരം ഐപിഎല്‍ കരിയറില്‍ ഇതുവരെ  മൂന്ന്  തവണ മാത്രമേ  50 റണ്‍സിന് മുകളില്‍  വഴങ്ങിയിട്ടുള്ളൂ. 2015ല്‍ തന്നെ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ  52 റണ്‍സ് ബുംറ വിട്ടുകൊടുത്തിരുന്നു. മത്സരത്തിൽ പതിനൊന്നാം ഓവറിൽ ബുംറ  ഫോം ബാറ്റ്സ്മാൻ മോയിൻ അലിയുടെ വിക്കറ്റ് വീഴ്ത്തിയിരുന്നു .