നമ്മുക്കെന്ത് റബാഡ !! ഹൂക്ക് ഷോട്ട് സിക്സ് നേടി ജസ്പ്രീത് ബൂംറ

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ എല്ലാവരും 202 റണ്‍സില്‍ പുറത്തായി. മധ്യനിരയില്‍ നിന്നും ലോവര്‍ ഓഡറില്‍ നിന്നും കാര്യമായി സംഭാവന ലഭിക്കാതിരുന്നതോടെ ഇന്ത്യ ചെറിയ സ്കോറില്‍ ഒതുങ്ങുകയായിരുന്നു.

വാലറ്റത്ത് ജസ്പ്രീത് ബൂംറ മാത്രമാണ് രണ്ടക്കം കടന്നത്. ആദ്യ ഇന്നിംഗ്സില്‍ പുറത്താവതെ നിന്ന ജസ്പ്രീത് ബൂംറ 11 പന്തില്‍ 14 റണ്‍ നേടി. ഇന്ത്യന്‍ ഇന്നിംഗ്സിലെ ഏക സിക്സ് പിറന്നത് ജസ്പ്രീത് ബൂംറയുടെ ബാറ്റില്‍ നിന്നായിരുന്നു.

കാഗിസോ റബാഡയെ ഹൂക്ക് ഷോട്ട് ശ്രമം എഡ്ജില്‍ തട്ടി സിക്സാവുകയായിരുന്നു. 62ാം ഓവറില്‍ ഈ സിക്സ് കൂടാതെ രണ്ട് ബൗണ്ടറിയും ഇന്ത്യന്‍ പേസര്‍ നേടിയിരുന്നു.

കെ.എൽ. രാഹുലാണ് (133 പന്തിൽ 50) ഇന്ത്യയുടെ ടോപ് സ്കോറർ. രവിചന്ദ്രൻ അശ്വിൻ 50 പന്തിൽ 46 റൺസ് നേടി. ദക്ഷിണാഫ്രിക്കയ്ക്കായി മാർക്കോ ജെൻസൻ 17 ഓവറിൽ 31 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി. ഡ്യുവാൻ ഒലിവിയർ, കഗീസോ റബാദ എന്നിവർ 64 റൺസ് വീതം വഴങ്ങി 3 വിക്കറ്റ് വീതം വീഴ്ത്തി