ജസ്പ്രീത് ബുംറ പരിക്കേറ്റ് പുറത്ത്. ടി20 ലോകകപ്പിനുണ്ടാകില്ലാ

ടി20 ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പരിക്കേറ്റ് പുറത്ത്. പുറത്തെ പരിക്ക് കാരണം താരത്തിനു 3-4 മാസം പുറത്തിരിക്കേണ്ടി വരും എന്ന് ബിസിസിഎ ഉദ്യോഗ്സ്ഥര്‍ അറിയിച്ചു.

നേരത്തെ സൗത്താഫ്രിക്കന്‍ പരമ്പരയിലെ ആദ്യ മത്സരത്തില്‍ താരം കളിച്ചിരുന്നില്ലാ. പരിശീലനത്തിനിടെ താരം പുറം വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കളിച്ചിരുന്നില്ലാ.

ഏഷ്യാ കപ്പ് മുഴുവനായും ബുംറയ്ക്ക് നഷ്ടമായിരുന്നു. സുഖം പ്രാപിക്കാൻ ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ഒരു മാസത്തോളം ചെലവഴിച്ചതിനുശേഷം ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മൊഹാലിയിലെ ആദ്യ ടി20 നഷ്ടമായെങ്കിലും ബാക്കിയുള്ള 2 മത്സരങ്ങളും കളിച്ചു. എന്നാല്‍ താരത്തിന്‍റെ പഴയ പ്രകടനത്തിലേക്ക് എത്താന്‍ സാധിച്ചില്ലാ.

രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ലോകകപ്പ് ലക്ഷ്യം വച്ച് ഇറങ്ങുന്ന ഇന്ത്യന്‍ ടീമിനു ജസ്പ്രീത് ബുംറയുടെ പരിക്ക് തിരിച്ചടിയാണ്. ജസ്പ്രീത് ബുംറക്ക് പകരം മുഹമ്മദ് ഷാമി ടീമിലെത്തുമെന്നാണ് സൂചന

India squad for ICC T20 World Cup: Rohit Sharma (Captain), KL Rahul (vice-captain), Virat Kohli, Suryakumar Yadav, Deepak Hooda, Rishabh Pant (wicket-keeper), Dinesh Karthik (wicket-keeper), Hardik Pandya, R. Ashwin, Yuzvendra Chahal, Axar Patel, Jasprit Bumrah, Bhuvneshwar Kumar, Harshal Patel, Arshdeep Singh.

Standby players – Mohd. Shami, Shreyas Iyer, Ravi Bishnoi, Deepak Chahar.