2025 ചാംപ്യന്‍സ് ട്രോഫി സ്ക്വാഡില്‍ നിന്നും പരിക്കേറ്റ ജസ്പ്രീത് ബുംറയെ ഒഴിവാക്കി. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെയായിരുന്നു ബുംറക്ക് പുറത്ത് പരിക്കേറ്റത്. ഫിറ്റ്നെസ് വീണ്ടെടുക്കാന്‍ പറ്റാഞ്ഞതോടെയാണ് താരത്തിനു പുറത്തു പോകേണ്ടി വന്നത്. ബുംറക്ക് പകരം ഹര്‍ഷിത് റാണയെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തി.
നേരത്തെ സ്ക്വാഡില്‍ ഉള്‍പ്പെട്ട ജയ്സ്വാളിന് പകരം സ്പിന്നർ വരുണ്‍ ചക്രവര്‍ത്തിയെ ഉള്‍പ്പെടുത്തി. റിസര്‍വ് നിരയിലാണ് ഇനി ജയ്സ്വാളിന്‍റെ സ്ഥാനം.
India’s squad for ICC Champions Trophy, 2025: Rohit Sharma (Captain), Shubman Gill (Vice-captain), Virat Kohli, Shreyas Iyer, KL Rahul (WK), Rishabh Pant (WK), Hardik Pandya, Axar Patel, Washington Sundar, Kuldeep Yadav, Harshit Rana, Mohd. Shami, Arshdeep Singh, Ravindra Jadeja, Varun Chakaravarthy.
Non Travelling substitutes: Yashasvi Jaiswal, Mohammed Siraj and Shivam Dube.
ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 23 ന് പാക്കിസ്ഥാനെതിരെയും മാര്‍ച്ച് 2 ന് ന്യൂസിലെന്‍റിനെതിരെയുമാണ് ഇന്ത്യയുടെ മത്സരങ്ങള്‍.



