പ്രതികാരവുമായി ജസ്പ്രീത് ബുംറ. ജാന്‍സണിന്‍റെ സ്റ്റംപ് പിഴുതു.

ദക്ഷിണാഫ്രിക്ക – ഇന്ത്യ അവസാന ടെസ്റ്റിലെ രണ്ടാം ദിനത്തില്‍ മികച്ച തുടക്കമാണ് ഇന്ത്യന്‍ പേസര്‍മാര്‍ നല്‍കിയത്. ജസ്പ്രീത് ബൂംറയും മുഹമ്മദ് ഷാമിയും ഉമേഷ് യാദവും ചേര്‍ന്ന് സൗത്താഫ്രിക്കന്‍ ബാറ്റര്‍മാരെ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ലാ.

രണ്ടാം ദിനത്തില്‍ 7 റണ്‍സ് നേടിയ മാര്‍ക്കോ ജാന്‍സന്‍റെ വിക്കറ്റ് വീഴ്ത്തിയാണ് ചായക്ക് പിരിഞ്ഞത്. മാര്‍ക്കോ ജാന്‍സനെ ഒരു ഫുള്‍ ലെങ്ത് ബോളിലാണ് ജസ്പ്രീത് ബൂംറ കുറ്റി തെറിപ്പിച്ചത്. ഇതോടെ സൗത്താഫ്രിക്ക 176 ന് 7 എന്ന നിലയിലായി.

ബാറ്റും ബോളും കൊണ്ട് മാത്രമല്ലാ വാക്കുകള്‍ കൊണ്ടും ജാന്‍സണ്‍ – ബുംറ പോരാട്ടം വരുമെന്ന് കരുതിയെങ്കിലും വെറുതെ ഒരു നോട്ടം മാത്രമാണ് ജസ്പ്രീത് ബൂംറ നടത്തിയത്.

നേരത്തെ രണ്ടാം ടെസ്റ്റില്‍ ജസ്പ്രീത് ബൂംറ ബാറ്റ് ചെയ്യുമ്പോഴാണ് യുവ പേസര്‍ ജാന്‍സണുമായി കൊമ്പുകോര്‍ത്തത്. ബുംറ ബാറ്റിങ് എത്തിയപ്പോൾ മുതൽ അദ്ദേഹത്തെ ബൗൺസറിൽ കൂടി വീഴ്ത്താനാണ് സൗത്താഫ്രിക്കൻ ബൗളർമാർ ട്രൈ ചെയ്തത്. എന്നാൽ ബുംറ ബൗൺസർ ബോളുകളിൽ വമ്പൻ ഷോട്ടുകൾക്ക് ശ്രമിച്ചെങ്കിലും മിക്ക ബോളുകളും ശരീരത്തിൽ മാത്രം കൊണ്ടാണ് മാറിയത്.

അതേസമയം ഇതിൽ പ്രകോപിതനായ പേസർ ജാൻസൻ ബുംറക്ക്‌ മുമ്പിൽ എത്തി താരത്തിനോട് വാക് തർക്കം നടത്തുകയായിരുന്നു. പിന്നീട് ബുംറ കൂടി തന്റെ പ്രതികരണവുമായി ജാൻസൺ അരികിലേക്ക് എത്തിയതോടെ രംഗം വഷളായി. വൈകാതെ ഇരുവർക്കും അരികിൽ അമ്പയമാർ അടക്കം എത്തി രംഗം ശാന്തമാക്കി.

സൗത്താഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സില്‍ അഞ്ചു വിക്കറ്റുകളാണ് ജസ്പ്രീത് ബൂംറ വീഴ്ത്തിയത്. എല്‍ഗാര്‍, മാര്‍ക്രം, കീഗന്‍ പീറ്റേഴ്സണ്‍, എന്‍ഗീഡി എന്നിവരുടെ വിക്കറ്റും ബൂംറ സ്വന്തമാക്കി.