പിച്ചിലേക്കെത്തി ജാർവോ :കടുത്ത ശിക്ഷയുമായി പോലീസ്

ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പര ക്രിക്കറ്റിലെ എല്ലാ ആരാധകർക്കും വളരെ അധികം മനോഹരമായ നിമിഷങ്ങളാണ് ഇപ്പോൾ സമ്മാനിക്കുന്നത്. എന്നാൽ ഇന്ത്യൻ ടീമും ഇംഗ്ലണ്ട് ടീമും ഏറ്റുമുട്ടുന്ന ഈ ഒരു ടെസ്റ്റ്‌ പരമ്പരയിൽ പക്ഷേ സ്റ്റാറായി മാറുന്നത് എല്ലാ ടെസ്റ്റിലും മൈതാനതേക്ക് വളരെ രസകരമായി എത്തുന്ന ജാർവോ എന്ന ആരാധകനാണ്‌. ഓവൽ ടെസ്റ്റിലും തന്റെ പതിവ് ശൈലിയിൽ മൈതാനത്തേക്ക് എത്തിയ ജാർവോ വീണ്ടും ക്രിക്കറ്റ്‌ ലോകത്തിലും ആരാധകരിലും എല്ലാം ഞെട്ടൽ സൃഷ്ടിക്കുകയാണ്. മുൻപ് ലോർഡ്‌സ് ടെസ്റ്റിലും പിന്നീട് ലീഡ്സ് ക്രിക്കറ്റ്‌ ടെസ്റ്റിലും ജാർവോ സമാനമായ രീതിയിൽ മത്സരം നടക്കുന്ന സമയം മൈതാനത്തിലേക്ക് മാസ്സ് എൻട്രി നടത്തി സർപ്രൈസ് നൽകിയതാണ്. ജാർവോ വീണ്ടും ഒരിക്കൽ കൂടി ഇന്ത്യൻ ടീമിന്റെ ബൗളിങ്ങിനിടയിൽ മൈതാനത്തിലേക്ക്‌ എത്തിയത് വൻ വിമർശനത്തിനും കൂടി കാരണമായി കഴിഞ്ഞു.

എന്നാൽ ജാർവോക്കും ഒപ്പം ജാർവോ ആരാധകർക്കും എല്ലാം പൂർണ്ണമായ നിരാശ സമ്മാനിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.ഓവലിലെ സുരക്ഷ ലംഘിച്ച കുറ്റത്തിനാണ് ഇപ്പോൾ ജാർവോയെ പോലീസ് അറസ്റ്റ്‌ ചെയ്തത്. ഇംഗ്ലണ്ട് ടീമിന്റെ ഒന്നാം ഇന്നിങ്സിലെ മുപ്പത്തി നാലാം ഓവറിനിടയിലാണ് ജാർവോ പന്തെറിയുവാൻ ഗ്രൗണ്ടിൽ എത്തിയത്. സുരക്ഷ ലംഘിച്ചുള്ള ഈ വരവിന് പിന്നാലെ അദ്ദേഹത്തെ എല്ലാ സെക്യൂരിറ്റികളും ചേർന്നാണ് കൊണ്ട് പോയത്.നേരത്തെ ലീഡ്സ് ടെസ്റ്റിലെ ജാർവോയുടെ പ്രവർത്തി പലർക്കും രസം നൽകുന്ന കാണിക്കളുടെ പ്രവർത്തിയായി മാത്രമാണ് തോന്നിയത് എങ്കിൽ ഇപ്പോൾ ഇത് സ്ഥിരം സംഭവമായി മാറി കഴിഞ്ഞു.

അതേസമയം ഇത്തരത്തിൽ കാണികൾ എല്ലാം ഗ്രൗണ്ടിൽ എത്തുന്നത് ടീമിലെ താരങ്ങൾക്ക് അടക്കം ഭീക്ഷണിയായി മാറി കഴിഞ്ഞു. താരങ്ങൾക്ക് പോലും ഒട്ടും സുരക്ഷിതത്വം ഇല്ലാത്ത ഇംഗ്ലണ്ടിലെ സ്റ്റേഡിയം സെക്യൂരിറ്റിയെ കുറിച്ചും രൂക്ഷ വിമർശനമാണ് ഉയരുന്നത്. കൂടാതെ ജാർവോ ഇത്തവണ ഗ്രൗണ്ടിൽ ബൗളിംഗ് ആക്ഷനുമായി എത്തിയപ്പോൾ നോൺ സ്ട്രൈക്കർ എൻഡിൽ നിന്ന് ഇംഗ്ലണ്ട് ബാറ്റ്‌സ്മാനായ ജോണി ബെയർസ്റ്റോ ശരീരത്തിൽ ഓടിവന്ന് തട്ടിയതും ഏറെ വിവാദമായി മാറി കഴിഞ്ഞു. ഇതും കൂടി ഇപ്പോൾ അറസ്റ്റിന് കാരണമായി പലരും സൂചിപ്പിക്കുന്നുണ്ട്