ഞാന്‍ ഇന്ത്യയുടെ കളിക്കാരനാണ്. ജേഴ്സി കണ്ടില്ലേ. വീഡിയോ കാണാം.

ഇംഗ്ലണ്ട് – ഇന്ത്യ പോരാട്ടം പുരോഗമിക്കുന്നതിനിടെ ചിരിപടര്‍ത്തുന്ന രസകരമായ സംഭവം ലൊര്‍ഡ്സില്‍ അരങ്ങേറി. ഉച്ച ഭക്ഷണത്തിന് പിന്നാലെ ഗ്രൗണ്ടിലെത്തിയ ഇന്ത്യൻ താരങ്ങൾക്കൊപ്പം ഇന്ത്യൻ ജേഴ്സി അണിഞ്ഞ് ഒരു ആരാധകൻ ഗ്രൗണ്ടില്‍ ഇറങ്ങുകയായിരുന്നു.

20210814 203554

ജാര്‍വോ, 69 എന്ന് പതിപ്പിച്ച ഇന്ത്യന്‍ ജേഴ്സി അണിഞ്ഞായിരുന്നു ആരാധകന്റെ വരവ്. പിടിച്ചുമാറ്റാന്‍ ശ്രമിച്ച സെക്യൂരിറ്റി ഓഫീസറോട് താന്‍ ഇന്ത്യന്‍ ടീമിന്‍റെ ഭാഗമാണ് എന്ന് താൻ ഇന്ത്യൻ ടീമിനൊപ്പം ഉള്ളതാണെന്ന് ഇന്ത്യൻ ജേഴ്സിയിലെ ലോഗോ സെക്യൂരിറ്റിയെ കാണിച്ച് പറ്റിക്കാനുള്ള ശ്രമവും നടത്തി.

20210814 203548

കൂടുതല്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ വന്ന് ആരാധകനെ ഗ്രൗണ്ടില്‍ നിന്നും മാറ്റി . ഈ സംഭവം കണ്ട് നിന്ന സിറാജ് പൊട്ടിചിരിക്കുന്നതും കാണാമായിരുന്നു.

20210814 203551