അൻഡേഴ്സനെ കെട്ടിപിടിച്ചൊരു ഉമ്മ നൽകി റൂട്ട് :കോഹ്ലിയുടെ വിക്കറ്റിന് മാസ്സ് ആഘോഷം

ഇന്ത്യ :ഇംഗ്ലണ്ട് ലീഡ്സ് ക്രിക്കറ്റ്‌ ടെസ്റ്റിൽ ഒന്നാം ദിനം ടീം ഇന്ത്യക്ക് നേടുവാനായി കഴിഞ്ഞത് വെറും 78 റൺസ് മാത്രം. ടോസ് നേടി ലീഡ്സിലെ മൈതാനത്തിൽ ഒന്നാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ മുൻപിൽ പക്ഷേ വെല്ലുവിളികൾ സൃഷ്ടിച്ചാണ് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർമാർ എല്ലാം കയ്യടികൾ നേടിയത്. സ്വിങ്ങും ഒപ്പം ബൗൺസും ഏറെ ലഭിച്ച പിച്ചിൽ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർമാർ കളം നിറഞ്ഞപ്പോൾ നായകൻ കോഹ്ലി അടക്കം പ്രശസ്തർ ഉൾപ്പെട്ട ഇന്ത്യൻ ബാറ്റിങ് നിരയിൽ നിന്നും ആകെ രണ്ട് താരങ്ങളാണ് രണ്ടക്കം സ്കോർ കടന്നത്.

ലീഡ്സിൽ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ ടീമിന് ഒന്നാം ഓവറിലെ അഞ്ചാം പന്തിൽ തന്നെ തിരിച്ചടി നൽകി മികച്ച ഫോമിലുള്ള ലോകേഷ് രാഹുലിനെ ഒരു റൺസ് പോലും നേടുന്നതിന് മുൻപായി ജെയിംസ് അൻഡേഴ്സൺ പുറത്താക്കി. ശേഷം വിശ്വസ്ത ബാറ്റ്‌സ്മാൻ പൂജാര , നായകൻ വിരാട് കോഹ്ലി എന്നിവരും ഏറെ വൈകാതെ അൻഡേഴ്സണിന്റെ മികവിന് മുൻപിൽ തോൽവി വഴങ്ങി വിക്കറ്റ് നഷ്ടമാക്കി. നായകൻ കോഹ്ലി വെറും 7 റൺസിലാണ് പുറത്തായത്. മനോഹരമായ ഒരു ഔട്ട്‌ സ്വിങ്ങറിൽ താരം വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർക്ക്‌ ക്യാച്ച് നൽകിയാണ് മടങ്ങിയത്. ടെസ്റ്റ്‌ ക്രിക്കറ്റിൽ വിരാട് കോഹ്ലിയുടെ വിക്കറ്റ് ഏഴാം തവണയാണ് അൻഡേഴ്സൺ വീഴ്ത്തുന്നത്. കൂടാതെ ഈ പരമ്പരയിൽ രണ്ടാം തവണയും.

അതേസമയം കോഹ്ലിയുടെ വിക്കറ്റിന് ശേഷം സംഭവവിച്ച ചില കാഴ്ചകളാണ് ആരാധകരെ അടക്കം ഞെട്ടിച്ചത്.വീണ്ടും ഒരിക്കൽ കൂടി കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്താൻ സാധിച്ച അൻഡേഴ്സൺ ഏറെ സന്തോഷിച്ചപ്പോൾ സ്ലിപ്പിലായി നിന്നിരുന്ന നായകൻ ജോ റൂട്ട് പക്ഷേ വൈകാരികമായിട്ടാണ് ഈ വിക്കറ്റ് നേട്ടം ആഘോഷിച്ചത്. താരം ഈ വിക്കറ്റ് നേട്ടം ആഘോഷിക്കാൻ അതിവേഗം തന്റെ അരികിലെത്തിയ എത്തിയ ഫാസ്റ്റ് ബൗളർ അൻഡേഴ്സനെ വാരിപ്പുണർന്നും ഒപ്പം ചെറു ചുംബനം നൽകിയുമാണ് ഈ ഒരു ബിഗ് വിക്കറ്റ് ആഘോഷമാക്കി മാറ്റിയത്