അൻഡേഴ്സൺ ഈ അപൂർവ്വ റെക്കോർഡ് നേടുമോ :മറികടക്കുക ഇന്ത്യൻ ഇതിഹാസ താരത്തെ

np file 33191

ക്രിക്കറ്റിൽ ജെയിംസ് അൻഡേഴ്സൺ എന്ന സ്വിങ്ങ് ബൗളറുടെ കുതിപ്പ് ഇന്നും തുടരുകയാണ്.ഇക്കഴിഞ്ഞ ഇന്ത്യൻ പര്യടനത്തിൽ തന്റെ ബൗളിംഗ് കരുത്തിന് യാതൊരു കുറവും വന്നിട്ടില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ച അൻഡേഴ്സൺ വരാനിരിക്കുന്ന കിവീസ് എതിരായ ടെസ്റ്റ് പരമ്പരയും ഒപ്പം ഇന്ത്യൻ ടീമിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും വളരെ ആവേശത്തോടെ കാത്തിരിക്കുകയാണ്. ടെസ്റ്റിൽ ചില അപൂർവ്വ റെക്കോർഡുകൾ താരത്തെ കാത്തിരിക്കുന്നുണ്ട്.

ടെസ്റ്റ് ക്രിക്കറ്റിന്റെ എക്കാലത്തെയും ചരിത്രത്തിൽ ഏറ്റവും അധികം വിക്കറ്റ് കരസ്ഥമാക്കിയ താരങ്ങളുടെ പട്ടികയിൽ മൂന്നാമതേക്ക് കുതിക്കുവാൻ ഇംഗ്ലണ്ട് പേസ് ബൗളർക്ക് ഇനി ആറ് വിക്കറ്റുകൾ മാത്രം. പട്ടികയിൽ ഇപ്പോൾ നാലാമതുള്ള അൻഡേഴ്സന് ഇന്ത്യൻ ഇതിഹാസ ലെഗ് സ്പിന്നർ അനിൽ കുബ്ലയുടെ നേട്ടം മറികടക്കുവാൻ കരിയറിൽ ഇനി ആറ് വിക്കറ്റുകൾ ധാരാളം.619 എതിരാളികളെ വീഴ്ത്തിയ കുബ്ലക്ക് പിന്നിലായി 614 വിക്കറ്റുകളുമായി ഫാസ്റ്റ് ബൗളർ ജെയിംസ് അൻഡേഴ്സൺ ഇപ്പോൾ നാലാമതാണ്.

ടെസ്റ്റിലെ വിക്കറ്റ് വേട്ടക്കാരിൽ എണ്ണൂറ് വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരനാണ് ഒന്നാമത്.708 വിക്കറ്റുകൾ പിഴുത ഷെയ്ൻ വോൺ രണ്ടാമതുണ്ട്.18 വർഷങ്ങൾ മുൻപ് ടെസ്റ്റിൽ അരങ്ങേറിയ താരം ഇന്ന് കരിയറിൽ 160 ടെസ്റ്റ് മത്സരങ്ങൾ തന്നെ പൂർത്തിയാക്കി കഴിഞ്ഞു. അടുത്ത ടെസ്റ്റിൽ പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ചാൽ ഇംഗ്ലണ്ടിനായി ഏറ്റവും അധികം ടെസ്റ്റ് കളിച്ച താരമെന്ന മുൻ നായകൻ അലിസ്റ്റർ കുക്കിന്റെ റെക്കോർഡിനൊപ്പം അൻഡേഴ്സൺ എത്തും. ഇന്ത്യൻ ടീമിന് എതിരെ നാട്ടിൽ മികച്ച റെക്കോർഡുള്ള താരം 1000 ഫസ്റ്റ് ക്ലാസ്സ്‌ വിക്കറ്റുകൾ എന്ന സുപ്രധാന നേട്ടവും സ്വന്തമാക്കും മിക്ക ആരാധകരും എന്നാണ് കരുതുന്നത്. ഒരു ഒരൊറ്റ സ്റ്റേഡിയത്തിൽ മാത്രം നൂറിൽ അധികം വിക്കറ്റുകൾ നേടിയ അപൂർവ്വ ചരിത്രമുള്ള ബൗളറാണ് അൻഡേഴ്സൺ.

See also  ചിന്നസ്വാമിയില്‍ ബാംഗ്ലൂരിനു 28 റണ്‍സിന്‍റെ പരാജയം. എറിഞ്ഞിട്ട് മായങ്ക്.
Scroll to Top