അവന്‍ ബട്ട്ലറേക്കാളും സഞ്ചുവിനേക്കാളും കേമന്‍ ; വിരേന്ദര്‍ സേവാഗ്

Rr 2022

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തോല്‍പ്പിച്ചുകൊണ്ടാണ് രാജസ്ഥാന്‍ റോയല്‍സ് പ്ലേയോഫ് സ്ഥാനം ഉറപ്പിച്ചത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യം മറികടന്നു, പോയിന്‍റ് ടേബിളില്‍ രണ്ടാമതായാണ് രാജസ്ഥാന്‍ റോയല്‍സ് ഫിനിഷ് ചെയ്തത്. മത്സരത്തില്‍ 44 പന്തില്‍ 59 റണ്‍സ് നേടിയ യശ്വസി ജയ്സ്വാളാണ് ടോപ്പ് സ്കോറര്‍.

പവർപ്ലേയിലെ ജയ്‌സ്വാളിന്റെ സമീപനം സഞ്ജു സാംസണെയും ജോസ് ബട്ട്‌ലറെയും അപേക്ഷിച്ച് വളരെ മികച്ചതാണെന്ന് മുന്‍ ഇന്ത്യന്‍ താരം സേവാഗ് പറഞ്ഞു. ” ടൂർണമെന്റിൽ ബട്ട്ലറും സാംസണും ധാരാളം റൺസ് നേടിയിട്ടുണ്ട്. അവർ അങ്ങനെ ചെയ്യാതിരുന്നപ്പോൾ മറ്റൊരാൾ കടന്നുവരേണ്ടി വന്നു. അത് ജയ്‌സ്വാളും അശ്വിനും ചെയ്തു. അവർ ഇടപെട്ട് ടീമിനെ വിജയത്തിലേക്ക് കൊണ്ടുപോയി. പ്രത്യേകിച്ചും പവർപ്ലേയിൽ യശസ്വി കളിച്ച രീതി, ബട്ട്‌ലറിനേക്കാളും സാംസണേക്കാളും മികച്ചതായി കാണപ്പെട്ടു, ”സെവാഗ് ക്രിക്ക്ബുസ് ഷോയില്‍ പറഞ്ഞു.

f65d3294 93f7 424b a8e6 cb4dc6d1d0ce

”സാംസണിന്റെയും ബട്ട്‌ലറിന്റെയും വിക്കറ്റിനു ശേഷം ജയ്സ്വാള്‍ സ്ലോവായി, പക്ഷേ അത് ആ സാഹചര്യത്തിനു ആവശ്യമായിരുന്നു. അവൻ ബുദ്ധി ഉപയോഗിച്ചു. കാരണം, കളി കൂടുതൽ ആഴത്തിലാക്കുകയും അവസാനം അവസാനിപ്പിക്കുകയും ചെയ്യുവാന്‍ അവിടെ RR-ന് എംഎസ് ധോണി ഇല്ലായിരുന്നു. അതിനാൽ, ജയ്‌സ്വാൾ ഉജ്ജ്വലമായി ബാറ്റ് ചെയ്തു, ” അദ്ദേഹം കൂട്ടിച്ചേർത്തു.

See also  "രോഹിത് ഭായിക്ക് ഞങ്ങൾ അനുജന്മാർ. ടീമിൽ എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ് "- ധ്രുവ് ജൂറൽ തുറന്ന് പറയുന്നു.
4c5f0de4 915a 4b0a 9340 d9cefcac12c6

മെയ്യ് 24 നാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്ലേയോഫ് പോരാട്ടം. ഗുജറാത്ത് ടൈറ്റന്‍സാണ് സഞ്ചുവിന്‍റേയും ടീമിന്‍റെയും എതിരാളികള്‍. എലിമിനേറ്ററില്‍ ലക്നൗവും റോയല്‍ ചലഞ്ചേഴ്സും തമ്മിള്‍ ഏറ്റുമുട്ടും.

Scroll to Top