അവൻ കളിക്കണം : സൂപ്പർ പ്ലേയിംഗ്‌ ഇലവനുമായി വസീം ജാഫർ

ക്രിക്കറ്റ്‌ ആരാധകരെല്ലാം വളരെ ഏറെ ആകാംക്ഷപൂർവ്വം കാത്തിരിക്കുന്ന ഇന്ത്യൻ ടീമിന്റെ സൗത്താഫ്രിക്കൻ പര്യടനം ആദ്യ ടെസ്റ്റ്‌ മത്സരത്തോടെ നാളെ ആരംഭിക്കും. വർഷങ്ങൾക്ക് ശേഷം സൗത്താഫ്രിക്കൻ മണ്ണിൽ ഒരു ടെസ്റ്റ്‌ പരമ്പര ജയമാണ് കോഹ്ലിയും സംഘവും ലക്ഷ്യമിടുന്നത് എങ്കിൽ മികച്ച പേസ് ബൗളിംഗ് നിരയുമായി എത്തുന്ന സൗത്താഫ്രിക്കൻ ടീമിന് ഇത് ജീവന്മരണ പോരാട്ടമാണ്‌.

ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഭാഗമായ ഈ മൂന്ന് മത്സര ടെസ്റ്റ്‌ പരമ്പര ജയിക്കാനായി ഇന്ത്യൻ ടീം ഇതിനകം തന്നെ പരിശീലനം ആരംഭിച്ച് കഴിഞ്ഞു. അതേസമയം ആദ്യ ടെസ്റ്റിനിറങ്ങുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം പ്ലേയിംഗ്‌ ഇലവൻ എപ്രകാരമാകുമെന്നത് നിർണായക ചർച്ചയാണ്. മോശം ബാറ്റിങ് ഫോമിലുള്ള രഹാനെ, പൂജാര എന്നിവർക്ക് ഒരിക്കൽ കൂടി അവസരം ലഭിക്കുമോയെന്നതാണ് അകാംഷ നിറക്കുന്നത്. കഴിഞ്ഞ 20 ടെസ്റ്റ്‌ മത്സരങ്ങളിൽ വെറും 25 റൺസ്‌ ശരാശരി മാത്രമുള്ള രഹാനെയെ ഇന്ത്യൻ ടീം മാനേജ്മെന്റെ ഒഴിവാക്കുമോ എന്നുള്ള ചർച്ചകൾ സജീവമാണ്.

എന്നാൽ വിദേശ പിച്ചുകളിൽ ഏറെ മികച്ച ബാറ്റിങ് റെക്കോർഡുള്ള അജിങ്ക്യ രഹാനെക്ക്‌ ഒരിക്കൽ കൂടി അവസരം നൽകണമെന്നാണ് മുൻ താരം വസീം ജാഫർ അഭിപ്രായം.രഹാനെയെ കൂടി ഉൾപെടുത്തിയുള്ള പ്ലേയിംഗ്‌ ഇലവനെ നിർദ്ദേശിക്കുകയാണ് ഇപ്പോൾ മുൻ താരം ജാഫർ. “സൗത്താഫ്രിക്കൻ മണ്ണിൽ രണ്ട് ടെസ്റ്റ്‌ സെഞ്ച്വറി സ്വന്തമാക്കിയ താരമാണ് രഹാനെ. അദേഹത്തിന്റെ ബാറ്റിങ് പ്രകടനത്തെ കുറിച്ച് ഇപ്പോൾ വളരെ അധികം ചർച്ചകൾ നടക്കുന്നുണ്ട്. എന്റെ അഭിപ്രായത്തിൽ രഹാനെക്ക്‌ തന്നെ ആദ്യ ടെസ്റ്റിൽ അവസരം നൽകണം. ഹനുമാ വിഹാരി കാത്തിരിക്കുന്നുണ്ട് എങ്കിലും അഞ്ചാം നമ്പറിൽ രഹാനെ തന്നെ കളിക്കണം “ജാഫർ അഭിപ്രായം വിശദമാക്കി.

ലോകേഷ് രാഹുൽ :മായങ്ക് അഗർവാൾ എന്നിവർ ഓപ്പണിങ്ങിൽ എത്തണമെന്ന് പറഞ്ഞ ജാഫർ പൂജാര, കോഹ്ലി, അജിങ്ക്യ രഹാനെ എന്നിവർക്ക് ഒപ്പം റിഷാബ് പന്ത് കൂടി വിക്കറ്റ് കീപ്പർ റോളിൽ എത്തണം എന്നും ആവശ്യം ഉന്നയിക്കുന്നു.കൂടാതെ അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറി നേടി മികച്ച ഫോമിലുള്ള ശ്രേയസ് അയ്യരെ കൂടി ടീമിൽ ഉൾപെടുത്തിയ ജാഫർ അശ്വിനെ ഏക സ്പിൻ ബൗളറായി ഉൾപ്പെടുത്തി. സിറാജ്, ഷമി, ജസ്‌പ്രീത് ബുംറ എന്നിവരാണ് ജാഫർ ടീമിലെ ഫാസ്റ്റ് ബൗളർമാർ.