ജഡേജ അഞ്ചാം ബൗളർ അല്ല :വിമർശനവുമായി സഞ്ജയ്‌ മഞ്ജരേക്കർ

എല്ലാ ക്രിക്കറ്റ് ആരാധകരും ഇപ്പോൾ ടി :20 ലോകകപ്പ് ആവേശത്തിലാണ്. അത്യന്തം വാശി നിറയുന്ന കുട്ടിക്രിക്കറ്റ്‌ ലോകകപ്പിൽ ആര് കിരീടം നേടുമെന്നത് ഒരുവേള പ്രവചനാതീതമാണ്. ടീമുകൾ എല്ലാം ഗംഭീര പ്രകടനത്താൽ വീണ്ടും ഞെട്ടിക്കുമ്പോൾ ആരൊക്കെ സെമി ഫൈനൽ യോഗ്യത പോലും നേടാതെ പുറത്താകും എന്നത് ശ്രദ്ധേയമാണ്. എല്ലാ ക്രിക്കറ്റ്‌ പ്രേമികളും വളരെ ഏറെ ആകാംക്ഷപൂർവ്വം കാത്തിരുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിൽ 10 വിക്കറ്റ് ചരിത്ര ജയവുമായി പാക് ടീം കയ്യടികൾ നേടിയപ്പോൾ ഐസിസിയുടെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഒരു മത്സരത്തിൽ പാകിസ്ഥാൻ ടീമിനോട് തോൽവി വഴങ്ങിയ ക്ഷീണത്തിലാണ് വിരാട് കോഹ്ലിയും ടീമും. ബാറ്റിങ്ങിന് ഒപ്പം ബൗളിംഗ് നിരയുടെ പരാജയവും വിരാട് കോഹ്ലിക്കും ടീം മാനേജ്മെന്റിനും ഏറെ ആശങ്കകൾ സമ്മാനിക്കുമ്പോൾ ഇനി ടൂർണമെന്റിൽ അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും ടീം ഇന്ത്യക്ക് വളരെ അധികം പ്രധാനമാണ്.

എന്നാൽ ഇന്ത്യൻ ടീമിന്റെ തോൽവിക്ക് പിന്നാലെ നായകൻ വിരാട് കോഹ്ലിക്കും ടീമിനും എതിരെ അതിരൂക്ഷ വിമർശനം ഉയർന്ന് കഴിഞ്ഞു. ടീം സെലക്ഷനിൽ ഇന്ത്യക്ക് പിഴച്ചുവെന്നാണ് പല മുൻ താരങ്ങളും അഭിപ്രായപെടുന്നത്. ഈ വിഷയത്തിൽ വ്യത്യസ്തമായ ഒരു അഭിപ്രായം പങ്കുവെക്കുകയാണിപ്പോൾ മുൻ ഇന്ത്യൻ താരമായ മഞ്ജരേക്കർ. ഏഴാം നമ്പറിൽ ബാറ്റിംഗിന് എത്തിയ ജഡേജ ഇന്ത്യൻ പ്ലെയിങ് ഇലവനിലെ രണ്ടാം സ്പിന്നറും അഞ്ചാം ബൗളറും കൂടിയായിരുന്നു. അതേസമയം ഒരിക്കൽ പോലും രവീന്ദ്ര ജഡേജയെ ഇന്ത്യൻ ടീം അഞ്ചാം സ്പിന്നർ റോളിൽ സെലക്ട് ചെയ്യുവാൻ പാടില്ലായിരുന്നുവെന്നാണ് സഞ്ജയ്‌ മഞ്ജരേക്കർ വിശദമാക്കി. ഒരു ആറാം ബൗളറായി മാത്രമേ ജഡേജയെ പരിഗണിക്കാൻ കഴിയൂവെന്ന് തുറന്ന് പറയുകയാണ് അദ്ദേഹം.

IMG 20211026 150439

“ജഡേജയെ ഇന്ത്യൻ ടി :20 ടീമിൽ ആറാം നമ്പർ ബൗളറായി മാത്രമേ നമുക്ക് എല്ലാം പരിഗണിക്കാനായി കഴിയൂ. അന്താരാഷ്ട്ര ടി :20 ക്രിക്കറ്റിൽ അവൻ കളിച്ച പകുതി മത്സരങ്ങളിൽ പോലും മുഴുവൻ ഓവർ എറിയാൻ ജഡേജക്ക് സാധിച്ചിട്ടില്ല. ആ കാരണത്താൽ തന്നെ രണ്ടോ മൂന്നൊ ഓവർ വരെ നമുക്ക് ജഡേജയിൽ നിന്നും പ്രതീക്ഷിക്കാം.ഒരിക്കലും ടീമിലെ അഞ്ചാം നമ്പർ ബൗളർ രൂപത്തിൽ ജഡേജയെ നോക്കാൻ കഴിയില്ല.ഹാർദിക് പാണ്ട്യ കൂടി ബൗൾ ചെയ്യാത്ത സാഹചര്യത്തിൽ ജഡേജയിൽ നിന്നും രണ്ടോ മൂന്നോ ഓവർ വരെ പ്രതീക്ഷിക്കുന്നതിൽ ഒരു തെറ്റുമില്ല. ഒരു സാധാരണ ബാറ്റ്‌സ്മാൻ റോളിൽ ഹാർദിക് പ്ലെയിങ് ഇലവനിൽ ഇടം നേടുന്നതിൽ തെറ്റില്ല “മഞ്ജരേക്കർ ചൂണ്ടികാട്ടി