ധോണിക്ക്‌ ശേഷം ചെന്നൈ ക്യാപ്റ്റനാവണം :ആഗ്രഹവുമായി താരം

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാമിപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗ് ആവേശത്തിലാണ്. ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്ക് ശേഷം വീണ്ടും ഐപിൽ മത്സരങ്ങൾക്ക്‌ തുടക്കം കുറിക്കുമ്പോൾ ക്രിക്കറ്റ്‌ ലോകവും ഏറെ വാശിയേറിയ മത്സരങ്ങൾക്കായുള്ള കാത്തിരിപ്പിലാണ്. സീസണിൽ എല്ലാ ടീമുകളും മികച്ച പ്രകടനമാണ് ഇതുവരെ പുറത്തെടുത്തത് എങ്കിലും യൂഎഇയിൽ നടക്കുന്ന ശേഷിക്കുന്ന മത്സരങ്ങളിൽ തുടർ ജയങ്ങൾക്കായാണ് എല്ലാവരും കാത്തിരിക്കുന്നത്. നിലവിൽ ക്രിക്കറ്റ്‌ നിരീക്ഷകർ അടക്കം കിരീടം നേടുമെന്ന് പ്രവചിക്കുന്ന ഒരു ടീമാണ് ചെന്നൈ സൂപ്പർ കിങ്‌സ്. മഹേന്ദ്ര സിങ് ധോണി നയിക്കുന്ന ടീം ഐപിഎല്ലിലെ തിരിച്ചു വരവ് കൂടിയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സീസണിൽ പ്ലേഓഫ്‌ കാണാതെ പുറത്തായ ടീം ഇത്തവണ കിരീടം മാത്രം ലക്ഷ്യമിടുന്നു

അതേസമയം ചെന്നൈ സൂപ്പർ കിംഗ്സ് ടീം എന്നാൽ അവരുടെ എല്ലാം നായകൻ മഹേന്ദ്ര സിംഗ് ധോണിയാണ്. കളിച്ച എല്ലാ ഐപിൽ സീസണിലും ചെന്നൈ ടീമിനെ നയിച്ച ധോണിക്ക് ശേഷമാര് ക്യാപ്റ്റൻ റോളിൽ എത്തുമെന്നുള്ള പല ചർച്ചകൾ സജീവമാണ് എങ്കിലും ധോണി ഐപിൽ കരിയറിൽ നിന്നും വിരമിക്കും എന്നുള്ള വാർത്തകൾക്ക് ഇതുവരെ ori സ്ഥിതീകരണവും വന്നിട്ടില്ല.

എന്നാൽ ക്രിക്കറ്റ്‌ ആരാധരെ എല്ലാം ഒരു ചോദ്യത്തിന് സർപ്രൈസ് ഉത്തരം നൽകി ഞെട്ടിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ് സ്റ്റാർ ആൾറൗണ്ടർ ജഡേജ. ചെന്നൈ ആരാധകരുമായി കഴിഞ്ഞ ദിവസം സംവദിക്കവേയാണ് ജഡേജ ആരാകും അടുത്ത ചെന്നൈ നായകൻ റോളിൽ എത്തുക എന്നുള്ള ചോദ്യത്തിന് സർപ്രൈസ് ഉത്തരം നൽകിയത്. താരം അനേകം ആരാധകർ ചോദിച്ച ഒരു പ്രധാന സംശയത്തിന് നമ്പർ 8 എന്ന ഉത്തരമാണ് നൽകിയത്. ജഡേജയുടെ ജേഴ്‌സി നമ്പർ കൂടിയാണ് നമ്പർ 8. ഈ ഒരൊറ്റ ഉത്തരത്തിന് പിന്നാലെ ജഡേജ ചെന്നൈ നായകനായി എത്താനുള്ള സാധ്യതകൾ അന്വേഷിക്കുകയാണ് ചെന്നൈ ടീം ആരാധകർ.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിനെ കളിച്ച 12 സീസണിൽ നയിച്ചത് ധോണിയാണ്. ചെന്നൈ ടീമിന് ഐപിൽ ക്രിക്കറ്റിലുള്ള ഏക നായകനും ധോണി തന്നെയാണ്. ഐപിൽ ചരിത്രത്തിൽ ഇത് അപൂർവ്വ റെക്കോർഡാണ്. നിലവിൽ ചെന്നൈ ടീമിന്റെ അഭിഭാജ്യ ഘടകമായ ജഡേജയെ അടുത്ത തവണ ലേലത്തിന് മുൻപായി ടീം സ്‌ക്വാഡിൽ നിലനിർത്തും എന്നാണ് സൂചന