ലാബുഷെയ്നെ പറന്നു പിടിച്ച് രവീന്ദ്ര ജഡേജ.

പലപ്പോഴും തകർപ്പൻ ഫീൽഡിങ്ങിലൂടെ ആരാധകരെ ഞെട്ടിച്ചിട്ടുള്ള താരമാണ് രവീന്ദ്ര ജഡേജ. ഇപ്പോഴിതാ വീണ്ടും അത്തരത്തിൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. ഓസ്ട്രേലിയയിലക്ക് എതിരായ ആദ്യ ഏകദിന മത്സരത്തിലാണ് തകർപ്പൻ ക്യാച്ചുമായി താരം തിളങ്ങിയത്.

ഓസ്ട്രേലിയൻ താരം മാര്‍നെസ്സ് ലാബുഷെയ്നെ പുറത്താക്കുവാൻ വേണ്ടിയാണ് ജഡേജ ഗംഭീര ക്യാച്ച് നേടിയത്. ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ് എറിഞ്ഞ 23മ്മത്തെ ഓവറിൽ ആയിരുന്നു സൂപ്പർ ക്യാച്ച് പിറന്നത്. ഓവറിലെ നാലാമത്തെ പന്ത് കട്ട് ചെയ്യാൻ ഓസ്ട്രേലിയൻ താരം ശ്രമിച്ചു.

images 2023 03 17T181618.400


എന്നാൽ താരത്തിൻ്റെ ശ്രമം പാളി പന്ത് എഡ്ജിൽ കുടുങ്ങി ഷോർട്ട് തേർഡിലേക്ക് പോയി. അവിടെ ഫീൽഡ് ചെയ്തിരുന്ന ജഡേജയുടെ വലത്തെ വശത്തേക്കാണ് പന്ത് പോയത്. വലതു ഭാഗത്തേക്ക് തകർപ്പൻ ഡൈവിലൂടെ താരം പന്ത് കൈപ്പിടിയിൽ ഒതുക്കി.

ഫീൽഡിങ്ങിൽ മാത്രമല്ല ബൗളിങ്ങിലും മികച്ച പ്രകടനം നടത്തുവാൻ ജഡേജക്ക് സാധിച്ചു. 65 പന്തുകളിൽ നിന്നും 81 റൺസ് നേടി സെഞ്ച്വറിയിലേക്ക് നീങ്ങിയ മിച്ചൽ മാർഷിനെ പുറത്താക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ജഡേജയാണ്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 188 റൺസിൽ ഓൾ ഔട്ടായി.