ഇന്ത്യയുടെ ഭാവി നായകൻ ആകേണ്ടത് അവനാണ്, അല്ലാതെ ഹർദിക്കോ രാഹുലോ അല്ല ; ജഡേജ.

images 2022 12 28T181605.047

വലിയ അഴിച്ചു പണികൾക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. സമീപകാലത്ത് വളരെ മോശം പ്രകടനം കാഴ്ചവെക്കുന്നതുകൊണ്ടാണ് വലിയ അഴിച്ചു പണികൾക്ക് ഇന്ത്യൻ ടീം മാനേജ്മെൻ്റ് ഒരുങ്ങുന്നത്. ഇന്ത്യൻ ടീമിലെ നായകനെ അടക്കം മാറ്റുന്ന നിലയിലേക്കാണ് കാര്യങ്ങൾ വരുന്നത്. ഇതിൻ്റെ ഒരു സൂചനയാണ് ശ്രീലങ്കക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ടീം. ഏകദിനത്തിൽ രോഹിത് ശർമ ഇന്ത്യയെ നയിക്കുന്നത് ട്വന്റി20 യിൽ ഇന്ത്യയെ നയിക്കുന്നത് ഹർദിക് പാണ്ഡ്യയാണ്.


ട്വന്റി20 യിൽ സീനിയർ താരങ്ങൾക്ക് എല്ലാം വിശ്രമം അനുവദിച്ചിട്ടുണ്ട്. കൂടുതൽ പേരും പരിമിത ഓവർ ക്രിക്കറ്റിൽ അടുത്ത ഇന്ത്യയുടെ നായകനായി ചൂണ്ടിക്കാണിക്കുന്നത് ഹർദിക് പാണ്ഡ്യയെ ആണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ തൻ്റെ അഭിപ്രായം പറഞ് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അജയ് ജഡേജ. ഇന്ത്യയുടെ ഭാവി നായകന്മാരായി എത്തേണ്ടത് ഹർദിക്കോ,കെ.എൽ രാഹുലോ അല്ല എന്നാണ് അദ്ദേഹം പറയുന്നത്. ഭാവി നായകനായി അദ്ദേഹം നിർദ്ദേശിച്ചിരിക്കുന്ന പേര് ശ്രേയസ് അയ്യരുടേതാണ്.

images 2022 12 28T181609.406

“മാച്ച് വിന്നർ ആയ താരമാണ് ശ്രേയസ് അയ്യർ. ഒരു തവണ മാത്രമല്ല. നിരവധി തവണ ഇന്ത്യയെ വിജയത്തിൽ എത്തിക്കാൻ അവന് സാധിച്ചിട്ടുണ്ട്. അവൻ്റെ പ്രകടനം മോശമായത് പരിക്കിന് ശേഷമാണ്. അവന് ദൗർബല്യമായി മാറിയത് ഷോർട്ട് ബോളുകൾ ആയിരുന്നു. എന്നാൽ അവൻ കഠിനാധ്വാനമായി അധ്വാനിച്ചു കൊണ്ട് ഈ പ്രതിസന്ധിയെ മറികടക്കാൻ ശ്രമിച്ചു. നമ്മൾ എപ്പോഴും പിന്തുണയ്ക്കേണ്ട ഒന്നാണ് ഒരാൾ തന്റെ പ്രശ്നം മനസ്സിലാക്കി തിരിച്ചു വരാൻ ശ്രമിക്കുകയാണെങ്കിൽ. ശ്രേയസിനെ ഭാവി നായകനായി മൂന്നു നാലു വർഷങ്ങൾക്ക് മുമ്പ് വരെ വിലയിരുത്തപ്പെട്ടിരുന്നു.

See also  "സഞ്ജു കാട്ടിയത് വലിയ പിഴവ്.. കളി തോറ്റിരുന്നെങ്കിൽ സഞ്ജുവിന്റെ കാര്യം തീർന്നേനെ "- ഹർഭജൻ പറയുന്നു..
images 2022 12 28T181630.671

എന്നാൽ സാഹചര്യങ്ങൾ മാറി ഇപ്പോൾ 12 പേരെങ്കിലും ഇന്ത്യയുടെ ക്യാപ്റ്റൻമാർ ആയിട്ടുണ്ട്. എന്നാൽ ഇവരിൽ എല്ലാവരിൽ നിന്നും വളരെ വ്യത്യസ്തമായ നായകശൈലി ഉള്ള താരമാണ് ശ്രേയസ് അയ്യർ.”- അദ്ദേഹം പറഞ്ഞു. ഈ വർഷം ഇന്ത്യയുടെ ഏകദിനത്തിലെ ടോപ് സ്കോറർ ആണ് ശ്രേയസ് അയ്യർ. 17 മത്സരങ്ങളിൽ നിന്നും 724 റൺസാണ് താരം നേടിയിട്ടുള്ളത്. രോഹിത് ശർമക്ക് ശേഷം കൂടുതലും നായക സ്ഥാനം ലഭിക്കാൻ സാധ്യതയുള്ള കളിക്കാരൻ ഹർദിക് പാണ്ഡ്യയാണ്. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെ ആദ്യ സീസണിൽ തന്നെ കിരീടത്തിലേക്ക് നയിച്ചതാണ് താരത്തിന്റെ സാധ്യതകൾ ഉയരാൻ കാരണം..

Scroll to Top