ടെസ്റ്റ് ക്രിക്കറ്റ് എന്‍റെ സ്വപ്നമായിരുന്നു. ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് വലിയ ബഹുമതി ; ജസ്പ്രീത് ബുംറ

Jasprit Bumrah 1 e1628439355784

ജൂലായ് ഒന്നിന് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ടോസിനായി ഇറങ്ങുമ്പോൾ ജസ്പ്രീത് ബുംറ ഇന്ത്യയുടെ 36-ാമത്തെ ടെസ്റ്റ് ക്യാപ്റ്റനായി മാറും. കോവിഡ് -19 ൽ നിന്ന് മുക്തിയാകാന്‍ കഴിയാത്തതിനാലാണ് സ്ഥിരം നായകൻ രോഹിത് ശർമ്മക്ക് പകരം ജസ്പ്രീത് ബുംറക്ക് അവസരം ലഭിച്ചത്. റിഷഭ് പന്തിനാകും വൈസ് ക്യാപ്റ്റന്‍റെ ചുമതല.

ടീം ഇന്ത്യയെ നയിക്കുന്നതിൽ താന്‍ വലിയ ബഹുമതിയായി കാണുന്നു എന്നാണ് സന്തോഷത്തോടെ ജസ്പ്രീത് ബുംറ പറഞ്ഞത്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്യാപ്റ്റനായ എംഎസ് ധോണിയോട് സംസാരിച്ച കാര്യവും ഇന്ത്യന്‍ പേസര്‍ വെളിപ്പെടുത്തി. 2007ൽ ക്യാപ്റ്റനായി നിയമിക്കുന്നതിന് മുമ്പ് ക്രിക്കറ്റിന്റെ ഒരു തലത്തിലും ടീമിനെ നയിച്ച പരിചയമില്ലായിരുന്നു എന്നാണ് അന്ന് ധോണി പറഞ്ഞത്.

20220630 192552

“ഇതൊരു വലിയ നേട്ടമാണ്, വലിയ ബഹുമതിയാണ്. ഞാൻ കളിക്കാൻ തുടങ്ങിയപ്പോൾ ടെസ്റ്റ് ക്രിക്കറ്റ് ഒരു സ്വപ്നമായിരുന്നു. ഇന്ത്യയെ നയിക്കുക എന്നത് എന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണ്. രോഹിത് ശർമ്മ വളരെ പ്രധാനപ്പെട്ട ഒരു കളിക്കാരനാണ്, ഞങ്ങൾക്ക് അദ്ദേഹത്തെ നഷ്ടമാകും. അദ്ദേഹത്തെ നഷ്ടമാകുന്നത് നിർഭാഗ്യകരമാണ്, ജസ്പ്രീത് ബുംറ പറഞ്ഞു. “

See also  പ്രായമെത്രയായാലും അവൻ എന്നും ഫിനിഷർ തന്നെ. 10 പന്തിൽ 28 റൺസുമായി കാർത്തിക്കിന്റെ ഫിനിഷ്.
dhoni 7

ഞാൻ എംഎസ് ധോണിയോട് സംസാരിച്ചു, അദ്ദേഹം എന്നോട് പറഞ്ഞു, താൻ നേരെ ഇന്ത്യയെ നയിച്ചു, അദ്ദേഹം മറ്റെവിടെയും ക്യാപ്റ്റനായിട്ടില്ല, ഏറ്റവും വിജയകരമായ ക്യാപ്റ്റന്മാരിൽ ഒരാളാണ് അദ്ദേഹം. മുമ്പ് ചെയ്ത കാര്യങ്ങളിലല്ല, ടീമിനെ എങ്ങനെ സഹായിക്കാം എന്നതിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ബുംറ കൂട്ടിച്ചേർത്തു.

അതേസമയം, സുപ്രധാന മത്സരത്തിനുള്ള ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചു. വെറ്ററൻ താരം ജെയിംസ് ആൻഡേഴ്സൺ പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തി, പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലാണ്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിന് ശേഷം, ജൂലൈ 7 (വ്യാഴം) മുതൽ മൂന്ന് മത്സരങ്ങളുടെ ടി 20 പരമ്പരയും തുടർന്ന് ജൂലൈ 12 ന് ഏകദിന പരമ്പരയും ആരംഭിക്കും.

Scroll to Top