അടുത്ത മത്സരത്തിര്‍ അവനെ കളിപ്പിച്ചില്ലെങ്കില്‍ അത് കടുത്ത അനീതിയാണ്. ഇന്ത്യന്‍ താരത്തിനായി ഗൗതം ഗംഭീര്‍ രംഗത്ത്

20220107 193801

ക്യാപ്റ്റന്‍ വീരാട് കോഹ്ലി തിരിച്ചെത്തുമ്പോള്‍ ഹനുമ വിഹാരി പുറത്തു പോയാല്‍ അത് കടുത്ത അനീതിയാകും എന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ടെസ്റ്റില്‍ തന്‍റെ കഴിവ് തെളിയിക്കാന്‍ ഇതുവരെ ഹനുമ വിഹാരിക്ക് അര്‍ഹമായ പരിഗണന നല്‍കിയട്ടില്ലാ എന്നതാണ് ഗൗതം ഗംഭീറിന്‍റെ വിമര്‍ശനം.

” അടുത്ത ടെസ്റ്റ് കളിച്ചില്ലെങ്കിൽ അത് വളരെ ദൗർഭാഗ്യകരമായിരിക്കും. രഹാനെ ഫിഫ്റ്റി നേടിയിട്ടുണ്ടെങ്കിൽ, ഹനുമ വിഹാരി 40 റൺസുമായി പുറത്താകാതെ നിന്നു. രഹാനെയുടെ സ്ഥാനത്ത് (രണ്ടാം ഇന്നിംഗ്‌സിൽ) വിഹാരി ബാറ്റ് ചെയ്തിരുന്നെങ്കിൽ, ഒരു അർധസെഞ്ച്വറി കൂടി നേടിയേനെ. രണ്ട് ഇന്നിംഗ്സുകളിലും മികച്ച നിയന്ത്രണത്തോടെയാണ് അദ്ദേഹം കളിച്ചത് ” ഗൗതം ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്ട്സ് ഷോയില്‍ പറഞ്ഞു.

വിഹാരിയെപ്പോലെ ഒരു താരത്തിനു ദീര്‍ഘനാള്‍ അവസരം നല്‍കണം എന്ന് പറഞ്ഞ ഗംഭീര്‍, ഒരു മത്സരത്തില്‍ കളിപ്പിച്ചട്ട് ഒരു വര്‍ഷം പുറത്തിരുത്താന്‍ പാടില്ലാ എന്നും ഗംഭീര്‍ പറഞ്ഞു. അത് വലിയ അനീതിയാണ് എന്നാണ് ഗംഭീര്‍ വിശേഷിപ്പിച്ചത്. വീരാട് കോഹ്ലി തിരിച്ചെത്തുമ്പോള്‍ നാലാം നമ്പറില്‍ കോഹ്ലിയും അഞ്ചാം നമ്പറില്‍ വിഹാരിയും ബാറ്റ് ചെയ്യണം എന്ന് ഗംഭീര്‍ നിര്‍ദ്ദേശിച്ചു.

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.
20220107 193829

2018 ല്‍ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് വിഹാരി ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് സ്ഥിരമായി ഇന്ത്യന്‍ സ്ക്വാഡില്‍ അവസരം കിട്ടിയെങ്കിലും പ്ലേയിങ്ങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ലാ. 13 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ഹനുമ വിഹാരി 684 റണ്‍സ് നേടിയട്ടുണ്ട്. പാര്‍ട്ട് ടൈം ബോളര്‍ കൂടിയായ താരം 5 വിക്കറ്റും നേടി.

അജിങ്ക്യ രഹാനയില്‍ സെലക്ടര്‍മാര്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചുവെങ്കില്‍ ഇത് ഹനുമ വിഹാരിയില്‍ വിശ്വാസമര്‍പ്പിക്കേണ്ട അവസരമാണ്. കാരണം രണ്ട് ഇന്നിംഗ്സിലും താരം ഭേദപ്പെട്ട പ്രകടനം നടത്തി ” ഗൗതം ഗംഭീര്‍ പറഞ്ഞു.

Scroll to Top