അവനെ ദുലീപ് ട്രോഫിയിൽ എടുക്കാതിരുന്നത് ഞെട്ടിച്ചു. അവൻ ഓസീസിനെതിരായ തുറുപ്പുചീട്ടായിരുന്നു എന്ന് ബാസിത് അലി.

indian test team 2023

2024 ദുലീപ് ട്രോഫിയ്ക്കുള്ള സ്ക്വാഡുകൾ പ്രഖ്യാപിക്കുകയുണ്ടായി. ഇന്ത്യയുടെ ദേശീയ ടീമിൽ അണിനിരന്ന പല താരങ്ങളും ദുലീപ് ട്രോഫിയിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയ്ക്ക് വരാനിരിക്കുന്നത് വലിയൊരു ടെസ്റ്റ് സെഷൻ തന്നെയാണ്. അതിനാൽ വലിയൊരു അവസരമായാണ് താരങ്ങൾ ദുലീപ് ട്രോഫിയെ കാണുന്നത്.

എന്നാൽ ദിലീപ് ട്രോഫിയ്ക്കുള്ള ഒരു സ്ക്വാഡിലും തെരഞ്ഞെടുക്കപ്പെടാത്ത ചില പ്രധാന താരങ്ങളുണ്ട്. കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പ്രധാന സാന്നിധ്യമായിരുന്ന ചേതേശ്വർ പൂജാരയെ ദുലീപ് ട്രോഫിയിൽ ഒരു സ്ക്വാഡിലും ഉൾപ്പെടുത്തിയിട്ടില്ല. ഇതിനെ സംബന്ധിച്ച് ചോദ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം ബാസിത് അലി.

പൂജാരയെ ഒരു സ്ക്വാഡിലും ഉൾപ്പെടുത്താതിരുന്നത് തന്നെ അത്ഭുതപ്പെടുത്തി എന്നാണ് ബാസിത് അലി പറഞ്ഞത്. 2024ന്റെ അവസാനം നടക്കുന്ന ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യയ്ക്ക് പ്രതീക്ഷ വയ്ക്കാൻ സാധിക്കുന്ന താരമായിരുന്നു പൂജാര എന്ന് ബാസിത് അലി കരുതുന്നു. അതിനാൽ തന്നെ അവന് അവസരം നൽകണമായിരുന്നു എന്നാണ് ബാസിത് അലി പറയുന്നത്. സെപ്റ്റംബർ 5 മുതൽ 8 വരെയാണ് ദുലിപ് ട്രോഫിയുടെ ആദ്യ റൗണ്ട് പോരാട്ടങ്ങൾ നടക്കുക. പൂജാരയ്ക്കൊപ്പം അജിങ്ക്യ രഹാനെ, സഞ്ജു സാംസൺ, റിങ്കു സിംഗ് എന്നീ വമ്പൻ കളിക്കാരും ടൂർണമെന്റിൽ പങ്കെടുക്കുന്നില്ല.

Read Also -  സിക്സർ അടിച്ച് ട്രിപിൾ സെഞ്ച്വറി നേടരുത് എന്ന് സച്ചിൻ. വക വയ്ക്കാതെ സേവാഗ്. സംഭവം ഇങ്ങനെ.

“ദുലീപ് ട്രോഫിക്കുള്ള സ്ക്വാഡ് ഞാൻ കണ്ടു. ചില കാര്യങ്ങൾ എന്നെ അത്ഭുതപ്പെടുത്തുകയുണ്ടായി. പ്രതീക്ഷിച്ച 3-4 പേരുകൾ ഒരു സ്ക്വാഡിലും ഉൾപ്പെടുന്നില്ല. അജിങ്ക്യ രഹാനെ ടൂർണമെന്റിൽ അണിനിരക്കുന്നില്ല. ചേതേശ്വർ പൂജാരയുമില്ല. സഞ്ജു സാംസനും കളിക്കുന്നില്ല. റിങ്കു സിംഗിനെയും ഉൾപ്പെടുത്തിയിട്ടില്ല. ശിവം ദുബയെ ദുലീപ് ട്രോഫിയിൽ തിരഞ്ഞെടുത്തിട്ടുണ്ട്. അവനെ ഒരു ഓൾറൗണ്ടറായി വളർത്തിക്കൊണ്ടു വരാനുള്ള ശ്രമമാണ് ഇത് എന്ന് ഞാൻ കരുതുന്നു. ആരൊക്കെ ദുലീപ് ട്രോഫിയിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കും എന്ന് കണ്ടറിയേണ്ടതാണ്.”- ബാസിത് അലി പറയുന്നു.

“ഓസ്ട്രേലിയൻ സാഹചര്യത്തിൽ പൂജാര ഇന്ത്യയെ സംബന്ധിച്ച് ഒരു പ്രധാനപ്പെട്ട താരം തന്നെയായിരുന്നു. ഗംഭീർ ഇന്ത്യയുടെ മുഖ്യ പരിശീലകനായി നിൽക്കുന്ന സാഹചര്യത്തിൽ പോലും അവന് ഇത്തരമൊരു അവസരം നൽകാതിരുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. റിങ്കൂ സിംഗിനും ദുലീപ് ട്രോഫിയിൽ അവസരം ലഭിച്ചിട്ടില്ല എന്ന് നമ്മൾ മനസ്സിലാക്കണം. ഗംഭീർ ഇങ്ങനെയൊരു സ്ഥാനത്തിരിക്കുമ്പോൾ ഇത്തരം തീരുമാനങ്ങൾ എല്ലാവർക്കും അത്ഭുതമാണ്.”- ബാസിത് അലി കൂട്ടിച്ചേർക്കുന്നു.

Scroll to Top