ആശാനെ പുകഴ്ത്തി ശിഷ്യൻ :സഞ്ജുവിന്റെ വാക്കുകൾ വൈറൽ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ശ്രീലങ്കൻ പര്യടനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ ഇന്ത്യൻ ടീം ആരാധകരും ഒപ്പം ക്രിക്കറ്റ്‌ പ്രേമികളും ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന പ്രധാന ഘടകം യുവ താരങ്ങൾ എല്ലാം ലങ്കയിൽ എപ്രകാരം മിന്നും പ്രകടനം കാഴ്ചവെക്കുമെന്നതാണ്. നിലവിൽ ലങ്കൻ ക്യാംപിലെ ബാറ്റിങ് കോച്ചിനും ഒപ്പം വീഡിയോ അണലിസ്റ്റിനും കോവിഡ് ബാധിച്ചതോടെ ഏകദിന പരമ്പരയും തുടങ്ങുന്നത് ജൂലൈ പതിനെട്ടിലേക്ക് മാറ്റിയിരുന്നു. പരമ്പരയിൽ സ്‌ക്വാഡിലെ എല്ലാ താരങ്ങൾക്കും അവസരം നൽകും എന്നാണ് ദ്രാവിഡ്‌ പറഞ്ഞത് എങ്കിലും മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായി പരമ്പരയിൽ പ്ലെയിങ് ഇലവനിൽ ഇടം നേടുമോയെന്ന ആകാംക്ഷയിലാണ് മലയാളികൾ.

എന്നാൽ ലങ്കൻ പരമ്പരകൾ തുടങ്ങാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കേ കോച്ച് ദ്രാവിഡിനെ വാനോളം പുകഴ്ത്തി രംഗത്ത് എത്തുകയാണ് സഞ്ജു ഇപ്പോൾ. മുൻപ് ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീമിൽ ഒരുമിച്ച് കളിച്ച ഇവർ ഇരുവരും ഡൽഹി ക്യാപിറ്റൽസ് ടീമിൽ ദ്രാവിഡ് പരിശീലകനായപ്പോൾ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു.യുവ താരങ്ങളെ എല്ലാം സംബന്ധിച്ചിടത്തോളം ദ്രാവിഡ് സാറിന്റെ പരിശീലനത്തിൽ വളരാൻ കഴിയുന്നത് ഭാഗ്യമാണെന്ന് പറഞ്ഞ സഞ്ജു ഇന്ത്യയുടെ സീനിയർ ടീമിൽ എത്തി മികച്ച പ്രകടനം പുറത്തെടുക്കുന്ന പലരും ദ്രാവിഡിന്റെ പരിശീലന പ്രക്രിയ മികവോടെ പൂർത്തിയാക്കുന്നതായി വിശദീകരിച്ചു.

“ദ്രാവിഡ് സാറുമായുള്ള സൗഹൃദം വളരെ അധികം ആസ്വദിക്കുന്നുണ്ട് ഞാൻ. അന്ന് രാജസ്ഥാൻ റോയൽസ് ടീമിന്റെ ഒരു ട്രൈയൽസിനാണ് അദ്ദേവുമായി ഏറെ അടുത്തത്. അന്ന് എനിക്ക് മികവോടെ ബാറ്റ് ചെയ്യുവാൻ സാധിച്ചു. രാജസ്ഥാൻ ടീമിനായി കളിക്കുന്നുണ്ടോ എന്ന് അന്ന് ദ്രാവിഡ് എന്നോട് ചോദിച്ചത് എനിക്ക് ഒരിക്കലും മറക്കുവാൻ സാധിക്കില്ല ” സഞ്ജു വാചാലനായി. ഇത്തവണ താരം ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീമിനെ ക്യാപ്റ്റനായി നയിച്ചിരുന്നു. ആദ്യ തവണയാണ് ഒരു മലയാളി ഐപിൽ ടീമിന്റെ നായകനായി എത്തുന്നത്.