പ്രതിഭയിലല്ല കാര്യം, ടീമിൽ കളിക്കണമെങ്കിൽ കഠിനാധ്വാനം ചെയ്യണം. സഞ്ജുവിന് രോഹിത്തിന്റെ ഉപദേശം.

Sanju and rohit sharma

നിലവിലെ ഇന്ത്യൻ ടീമിൽ ഏറ്റവുമധികം പ്രതിഭയുള്ള ക്രിക്കറ്ററാണ് മലയാളി താരം സഞ്ജു സാംസൺ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. മൈതാനത്ത് എല്ലാത്തരത്തിലും കളിക്കാൻ സാധിക്കുന്ന സഞ്ജു ഏതു പൊസിഷനിലും വമ്പനടികൾ നടത്താൻ സാധിക്കുന്ന ക്രിക്കറ്റർ തന്നെയാണ്. തന്റെ അപാരമായ ഹിറ്റിങ് പവറും സാങ്കേതികമായ മികവും മൂലം മുൻ താരങ്ങളുടെയടക്കം പ്രശംസ ഏറ്റുവാങ്ങാൻ സഞ്ജു സാംസണിന് മുൻപും സാധിച്ചിട്ടുണ്ട്.

പക്ഷേ മത്സര ക്രിക്കറ്റിലേക്ക് വരുമ്പോൾ സഞ്ജു സാംസൺ പലപ്പോഴും കളി മറക്കുന്നത് ഒരു സ്ഥിരം കാഴ്ചയായിരിക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കായി മികവ് പുലർത്തുന്നതിൽ സഞ്ജു പലപ്പോഴും പരാജയപ്പെടുകയാണ് ചെയ്യുന്നത്. ഏകദിന ക്രിക്കറ്റിൽ തരക്കേടില്ലാത്ത പ്രകടനം പുറത്തെടുക്കുമ്പോഴും ട്വന്റി20 ക്രിക്കറ്റിൽ സഞ്ജു പരാജയമായി മാറുന്നു.

വെസ്റ്റിൻഡീസിനെതിരായ പര്യടനം സഞ്ജുവിനെ സംബന്ധിച്ച് ഒരു സുവർണ്ണാവസരം തന്നെയായിരുന്നു. ഏകദിന ട്വന്റി20 ടീമുകളിൽ സ്ഥാനം ലഭിച്ച സഞ്ജുവിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നുവെങ്കിൽ ലോകകപ്പ് ടീമിൽ അനായാസം കയറിപ്പറ്റാനും സാധിക്കുമായിരുന്നു. നിലവിൽ ഇന്ത്യൻ ടീമിലെ പല സ്ലോട്ടുകളും ഒഴിഞ്ഞു കിടക്കുന്നതിനാൽ തന്നെ സഞ്ജുവിന് ലഭിച്ച ഒരു കിടിലൻ ചാൻസ് തന്നെയായിരുന്നു അത്.

ഏകദിന പരമ്പരയിൽ തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തെങ്കിലും ട്വന്റി20യിൽ സഞ്ജു തീർത്തും പരാജയപ്പെട്ടു. പരമ്പരയിൽ 5, 6 നമ്പരുകളിൽ ഇറങ്ങിയിട്ടും സഞ്ജുവിന് യാതൊരു തരത്തിലും മികവ് പുലർത്താൻ സാധിക്കാതെ വന്നു. ഇതിനുശേഷം രോഹിത് ശർമ പറഞ്ഞ ചില വാക്കുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്.

Read Also -  ഏത് പിച്ചിലും ബാറ്റർമാരെ കബളിപ്പിക്കാൻ അവന് സാധിക്കും. ഇന്ത്യയുടെ അത്ഭുത ബോളറെ പറ്റി ബാസിത് അലി.

യുവ താരങ്ങൾക്ക് രോഹിത് നൽകിയ ചില മുന്നറിയിപ്പുകൾ സഞ്ജു സാംസണിന് ഗുണകരമാവും എന്നാണ് സാമൂഹ്യ മാധ്യമങ്ങൾ പറയുന്നത്. നിലവാരം പുലർത്താനായി ഓരോ ബാറ്ററും പരമാവധി കഠിനാധ്വാനം ചെയ്യേണ്ടതുണ്ട് എന്നായിരുന്നു രോഹിത് ശർമ പറഞ്ഞത്. “ഒരുപക്ഷേ നിങ്ങൾ വളരെ ടാലന്റട് ആയിരിക്കാം. നാച്ചുറലി ഗിഫ്റ്റഡ് കളിക്കാരൻ ആയിരിക്കാം. പക്ഷേ അതൊന്നുമല്ല ഇവിടത്തെ വിഷയം. ഒരു മത്സരത്തിൽ നിലവാരം പുലർത്തണമെങ്കിൽ കഠിനാധ്വാനം ചെയ്യുക തന്നെ വേണം.”- രോഹിത് പറഞ്ഞു.

വിൻഡീസിനെതിരായ പരമ്പരയിലെ മോശം പ്രകടനം സഞ്ജുവിന്റെ ഏഷ്യാകപ്പ് ലോകകപ്പ് ടീമുകളിലെ സ്ഥാനത്തിന് വലിയ രീതിയിൽ മങ്ങലേൽപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും നിലവിൽ അയർലൻഡ് ടീമിനെതിരായി ഒരു വലിയ പരമ്പരയ്ക്കാണ് സഞ്ജു ഇറങ്ങുന്നത്. 3 ട്വന്റി20 മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ എല്ലാ മത്സരങ്ങളിലും തന്റെ പ്രതിഭ കാട്ടാൻ സാധിച്ചാൽ മാത്രമേ സഞ്ജുവിന് ഇന്ത്യൻ ടീമിന്റെ ഭാവിയായി മാറാൻ പോലും സാധിക്കൂ. ഒരു വലിയ തിരിച്ചുവരവിന് തന്നെയാണ് സഞ്ജു അയർലൻഡിനെതിരെ ശ്രമിക്കേണ്ടത്.

Scroll to Top