കോഹ്ലിയുമായുള്ള താരതമ്യം സന്തോഷിപ്പിക്കുന്നു :തുറന്ന് പറഞ്ഞ് ബാബർ അസം

ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ക്രിക്കറ്റ്‌ താരങ്ങളാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും ഒപ്പം പാകിസ്ഥാൻ നായകൻ ബാബർ ആസമും. ഇരുവരും മികച്ച ബാറ്റിംഗ് ഫോം തുടരുമ്പോയും ഇവരിൽ ആരാണ് ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന ചോദ്യം പലപ്പോഴും ഉയരാറുണ്ട്. കോഹ്ലി കഴിഞ്ഞ മൂന്ന് വർഷ കാലമായി കയ്യടക്കി വെച്ചിരുന്ന ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനം അടുത്തിടെ ബാബർ അസം പിടിച്ചെടുത്തത് വളരെയേറെ ക്രിക്കറ്റ്‌ ലോകത്ത് ചർച്ചയായിരുന്നു. കോഹ്ലിയുടെ എല്ലാ റെക്കോർഡുകളും വൈകാതെ ബാബർ നേടുമെന്ന് ആരാധകരിൽ പലരും പറയുന്നതിന് പിന്നാലെ ഇപ്പോൾ ഈ വിഷയത്തിൽ ആദ്യ പ്രതികരണം നടത്തുകയാണ് പാകിസ്ഥാൻ നായകൻ.

ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലിയുമായി തന്നെ വളരെയേറെ ക്രിക്കറ്റ്‌ ആരാധകർ ഇന്നും താരതമ്യം ചെയ്യുന്നതിൽ സന്തോഷം മാത്രമേയുള്ളൂ എന്നാണ് ബാബർ അസം വിശദീകരിക്കുന്നത്.വിരാട് കോഹ്ലിയെ പോലെ ഒരു താരത്തിനൊപ്പം തന്റെ പേരും ആളുകൾ പറയുന്നതിൽ എന്നും അഭിമാനം തോന്നാറുണ്ട് എന്നും അസം പറഞ്ഞു.

“വിരാട് കോഹ്ലിയെ പോലെ എപ്പോഴും ടീമിനെ ജയിപ്പിക്കാനായി മികച്ച പ്രകടനം പുറത്തെടുക്കുന്ന താരവുമായി നമ്മുടെ പേരും ആളുകൾ ചേർത്ത് പറയുന്നത് വലിയ അഭിമാനമുള്ള കാര്യമാണ്. പക്ഷേ താരതമ്യം പാടില്ല എന്നൊക്കെ ക്രിക്കറ്റ്‌ ആരാധകരോട് പറഞ്ഞാലും അവർ പല കളിക്കാരെയും ഇത്തരത്തിൽ പല തവണ ചിത്രീകരിക്കാറുണ്ട്.ടീമിനായി കഴിവിന്റെ പരമാവധി ഉപയോഗപെടുത്തി കളിക്കാൻ മാത്രമാണ് ഞാൻ ശ്രമിക്കുന്നത്.വിരാട് കോഹ്ലിയെ പോലെ വലിയ താരങ്ങൾക്ക് ഒപ്പം നമ്മുടെ പേര് കൂടി പറയുമ്പോൾ സമ്മർദ്ദം അനുഭവപ്പെടാറില്ല. ഇതെല്ലാം ഒരു സന്തോഷമായി തോന്നാറുണ്ട് “അസം വാചാലനായി.

വിരാട് കോഹ്ലിക്ക് ഒപ്പം ഐസിസി റാങ്കിങ്ങിലും ബാബർ അസം വളരെ അടുത്താനുള്ളത്. ഏകദിന റാങ്കിങ്ങിൽ ഒന്നാമതുള്ള അസം ടി :20 റാങ്കിങ്ങിൽ മൂന്നാമതും ഒപ്പം ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യ പത്തിലുമുണ്ട്. അടുത്തിടെ പാകിസ്ഥാൻ ടീം നായകനായ ബാബർ മിന്നും ബാറ്റിംഗ് ഫോം തുടരുകയാണ്.