എട്ടാം നമ്പറിൽ സെഞ്ച്വറി അടിച്ച താരമോ : ചരിത്രം സൃഷ്ടിച്ച് അയർലൻഡ് താരം

IMG 20210717 131827 1

ക്രിക്കറ്റിൽ അപൂർവ്വ നേട്ടങ്ങൾ പല മത്സരങ്ങളിലും പിറക്കാറുണ്ട് അത്തരം ഒരു റെക്കോർഡാണ് ഇന്നലെ നടന്ന സൗത്താഫ്രിക്ക :അയർലൻഡ് മത്സരം ക്രിക്കറ്റ്‌ ലോകത്തിന് സമ്മാനിച്ചത്. ഏറെ ആരാധകർ ഉറ്റുനോക്കുന്ന ഒരു ക്രിക്കറ്റ്‌ ടീമാണ് അയർലൻഡ്. കുഞ്ഞൻ ടീമുകൾ പലതും ക്രിക്കറ്റിൽ സജീവമാണെങ്കിലും അയർലൻഡ് ടീം പലപ്പോഴും ക്രിക്കറ്റ്‌ പ്രേമികളെ ഞെട്ടിക്കാറുണ്ട്. മുൻപ് 2011 ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിന് എതിരെ ചരിത്രം വിജയം കരസ്ഥമാക്കിയ അയർലൻഡ് ടീമിൽ നിന്നും മറ്റൊരു അപൂർവ നേട്ടവും പിറന്നിരിക്കുകയാണ്.

ഏകദിന ക്രിക്കറ്റിൽ എട്ടാം നമ്പറിൽ ബാറ്റ് ചെയ്യുവാൻ വരുന്ന ഒരു ബാറ്റ്‌സ്മാൻ മുൻപ് ഒരിക്കലും സെഞ്ച്വറി നേടിയിട്ടില്ല എന്നാൽ ഇന്നലത്തെ മത്സരത്തോടെ ഈ ഒരു ചിന്തയും അവസാനിച്ചു. ഇന്നലത്തെ കളിയിൽ അയർലൻഡ് ക്രിക്കറ്റ്‌ ടീമിലെ ഇന്ത്യൻ വംശജനായ സിമി സിങ്ങാണ് എട്ടാം നമ്പറിൽ സെഞ്ച്വറി നേടി പുത്തൻ ലോക റെക്കോർഡിൽ എത്തിയത്.91 പന്തിൽ നിന്നും 14 ഫോറുകൾ ഉൾപ്പെടെ താരം 100 റൺസ് അടിച്ച താരം പക്ഷേ കളിയിൽ പുറത്താവാതെ നിന്നെങ്കിലും മത്സരം ദക്ഷിണാഫ്രിക്ക ജയിച്ചു.

See also  7 കളികളിൽ നിന്ന് നേടിയത് 131 റൺസ്, ബോളിങിലും മോശം. പൂർണ പരാജയമായി ഹർദിക് പാണ്ഡ്യ.

ഏകദിന ക്രിക്കറ്റ്‌ ചരിത്രത്തിൽ ആദ്യമായി ഒരു ബാറ്റ്‌സ്മാൻ ഏട്ടാമതോ അതിന് താഴെയൊ ബാറ്റിംഗിനിറങ്ങി സെഞ്ച്വറി നേടുയപ്പോൾ ലോക റെക്കോർഡാണ് ഇന്നലെ പിറന്നത്.നാല്പത്തിയേഴാം ഓവറിൽ താരം സെഞ്ച്വറി നേടിയെങ്കിലും ബാക്കി താരങ്ങൾ പുറത്തായതോടെ മത്സരം ദക്ഷിണാഫ്രിക്ക 70 റൺസിന് ജയിച്ചു. ഇന്ത്യൻ വംശജനായ താരം സ്വന്തമാക്കിയ അപൂർവ്വ നേട്ടത്തിന് ക്രിക്കറ്റ്‌ ലോകത്ത് നിന്നും സോഷ്യൽ മീഡിയയിൽ നിന്നും അഭിനന്ദന പ്രവാഹം ലഭിക്കുകയാണ് ഇപ്പോൾ.അതേസമയം മറ്റൊരു റെക്കോർഡ് മത്സരത്തിൽ പിറന്നു.ഏറ്റവും അധികം ബോൾ ഒരു ഏകദിന മത്സരത്തിൽ നേരിട്ട താരമെന്ന് നേട്ടം ഓപ്പണർ ജെന്നമൻ മലാൻ നേടി

Scroll to Top