പാക്കിസ്ഥാനെ ഓടിക്കാനുള്ള ഇന്ത്യന്‍ ഇലവന്‍ റെഡി. ഇഷാന്‍ കിഷന്‍ പുറത്ത്.

സന്നാഹ മത്സരങ്ങളിലെ വിജയങ്ങളിലൂടെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്നത്. ഒക്ടോബര്‍ 24 ന് ദുബായില്‍ വച്ചാണ് ഇന്ത്യ – പാക്കിസ്ഥാന്‍ പോരാട്ടം. ലോകകപ്പ് മത്സരങ്ങളില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞട്ടില്ലാ എന്ന നാണക്കേട് തീര്‍ക്കാനാണ് പാക്കിസ്ഥാന്‍ എത്തുന്നത്.

പ്രവചനതീതമായ പാക്കിസ്ഥാനെ ടീമിനെ വിലകുറച്ച് കാണാനാകില്ലാ. പ്ലെയിങ്ങ് ഇലവനില്‍ വിവിധ മാച്ച് വിന്നേഴ്സുള്ള പാക്കിസ്ഥാന്‍ ടീമിനെതിരെ ശക്തമായ ഇലവനെ ഇറക്കണം. പക്ഷേ സന്നാഹ മത്സരങ്ങള്‍ക്കു ശേഷവും ആരെ ആദ്യ ഇലവനില്‍ കളിപ്പിക്കണം എന്ന് ഇതുവരെ തീരുമാനമായിട്ടില്ലാ.

ഫോമിലുള്ള ഇഷാന്‍ കിഷാനെ ഉള്‍പ്പെടുത്തണം. ബോളെറിയത്താ ഹര്‍ദ്ദിക്ക് പാണ്ട്യ വേണ്ട എന്നൊക്കെയാണ് ആരാധകര്‍ പറയുന്നത്. ഇപ്പോഴിതാ ഈ സംവാദത്തില്‍ മുന്‍ ഓള്‍റൗണ്ടറായ ഇര്‍ഫാന്‍ പത്താനും ചേരുകയാണ്. സ്റ്റാര്‍ സ്പോര്‍ട്ട്സ് ഷോയിലാണ് ഇര്‍ഫാന്‍ പത്താന്‍ തന്‍റെ ഇലവനെ പ്രഖ്യാപിച്ചത്. ഫോമിലുള്ള ഇഷാന്‍ കിഷാനെ ഒഴിവാക്കിയപ്പോള്‍, ഫിനിഷറായാണ് ഹര്‍ദ്ദിക്ക് പാണ്ട്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആദ്യ മൂന്നില്‍ രാഹുല്‍, രോഹിത്, കോഹ്ലി എന്നിവര്‍ എത്തുമ്പോള്‍ നാലാം സ്ഥാനത്ത് സൂര്യകുമാര്‍ യാദവാണ് വരുന്നത്. റിഷഭ് പന്തിനും ഹര്‍ദ്ദിക്ക് പാണ്ട്യക്കാണ് ഫിനിഷര്‍ ജോലി. ടീമിലെ ഏക ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. ജസ്പ്രീത് ബൂംറ നയിക്കുന്ന പേസ് നിരയില്‍ മുഹമ്മദ് ഷാമി, ജസ്പ്രീത് ബൂംറ എന്നിവരാണ് ഉള്ളത്. വരുണ്‍ ചക്രവര്‍ത്തിയാണ് മറ്റൊരു സ്പിന്നര്‍. സീനിയര്‍ താരമായ ആശ്വിനും, രാഹുല്‍ ചഹറിനും പ്ലേയിങ്ങ് ഇലവനില്‍ അവസരം കിട്ടിയില്ലാ.

ഇര്‍ഫാന്‍ പത്താന്‍ ഇലവന്‍

KL Rahul, Rohit Sharma, Virat Kohli (c), Suryakumar Yadav, Rishabh Pant (wk), Hardik Pandya, Ravindra Jadeja, Bhuvneshwar Kumar, Mohammed Shami, Varun Chakaravarthy, Jasprit Bumrah