ഹൂഡയും – സഞ്ചുവും മിന്നി. അവസാന പന്ത് വരെ ആവേശം. പൊരുതി തോറ്റ് അയര്‍ലണ്ട്

അയര്‍ലണ്ടിനെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ വിജയവുമായി ഇന്ത്യ. രണ്ടാം മത്സരത്തില്‍ 4 റണ്ണിന്‍റെ വിജയവുമായാണ് ഇന്ത്യ രണ്ടാം മത്സരവും വിജയിച്ചത്. ദീപക്ക് ഹൂഡയുടേയും സഞ്ചുവിന്‍റെയും പ്രകടനത്തില്‍ വമ്പന്‍ വിജയലക്ഷ്യമാണ് ഇന്ത്യ ഉയര്‍ത്തിയത്. എന്നാല്‍ തിരിച്ചടിച്ച അയര്‍ലണ്ട് വിജയലക്ഷ്യത്തിനരികില്‍ എത്തിയാണ് തോറ്റത്. സ്കോര്‍ ഇന്ത്യ – 225/7 അയര്‍ലണ്ട് – 221/5

വിജയലക്ഷ്യവുമായി ഇറങ്ങിയ അയര്‍ലണ്ടിനു മികച്ച തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേയുടെ അവസാന നിമിഷങ്ങളില്‍ പോള്‍ സ്റ്റെയര്‍ലിങ്ങ് പുറത്താകുമ്പോള്‍ 73 റണ്‍സോളും സ്കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നു. വെറും 18 പന്തില്‍ 5 ഫോറും 3 സിക്സും സഹിതം 40 റണ്‍സാണ് പോള്‍ സ്റ്റെയ്ര്‍ലിങ്ങ് നേടിയത്. രവി ബിഷ്ണോയിയാണ് നിര്‍ണായക ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടു പിന്നാലെ ഡെലാനി ഇല്ലാത്ത റണ്ണിനോടി റണ്ണൗട്ടായി.

paul stirling vs India

പിന്നാലെ ക്യാപ്റ്റന്‍റെ ഊഴമായിരുന്നു. ഇന്ത്യന്‍ ബോളര്‍മാരെ ഒരു പേടിയില്ലാത നേരിട്ട ആന്‍ഡ്രൂ ബാല്‍ബറിന്‍ 7 തവണ ബൗണ്ടറിയുടെ മുകളിലൂടെ പറത്തി. വെറും 37 പന്തിലായിരുന്നു ക്യാപ്റ്റന്‍റെ 60 റണ്‍സ്. ടക്കറിനെ (5) പുറത്താക്കി കരിയറിലെ ആദ്യ വിക്കറ്റ് ഉമ്രാന്‍ മാലിക്ക് വീഴ്ത്തി.

341774

കഴിഞ്ഞ മത്സരത്തിലെ ഹീറോയായ ഹാരി ടെക്ടറും ഡോക്റെല്ലും ചേര്‍ന്ന് അയര്‍ലണ്ടിനെ വിജയത്തില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. എന്നാല്‍ ഹാരി ട്രക്ടറിനെ പുറത്താക്കി (28 പന്തില്‍ 39) ഭുവനേശ്വര്‍ കുമാര്‍ 47 റണ്‍സ് കൂട്ടുകെട്ട് അവസാനിപ്പിച്ചു.

341775

അവസാന രണ്ടോവറില്‍ 31 റണ്‍സ് വേണമെന്നിരിക്കെ മാര്‍ക്ക് അഡയര്‍ ഹര്‍ഷല്‍ പട്ടേലിനെ സിക്സും ഫോറും അടിച്ച് വിജയലക്ഷ്യം അവസാന ഓവറില്‍ 17 റണ്‍സ് എന്ന സ്ഥിതിയിലാക്കി. ഉമ്രാന്‍ മാലിക്ക് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് റണ്‍ നേടാനായില്ലാ.എന്നാല്‍ രണ്ടാം പന്ത് നോബോളായി. തൊട്ടടുത്ത പന്തുകളില്‍ 2 ഫോറടിച്ച് അവസാന ബോളില്‍ വിജയലക്ഷ്യം 6 ആക്കി മാറ്റി. അവസാന പന്തില്‍ സിംഗിള്‍ മാത്രമാണ് അഡെയ്റിനു നേടാനായത്. ജോര്‍ജ്ജ് ഡോക്രല്‍ (16 പന്തില്‍ 34) മാര്‍ക്ക് അഡെയ്ര്‍ (12 പന്തില്‍ 23) പുറത്താകാതെ നിന്നു. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്ണോയി, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി

Sanju vs ireland

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് തിരഞ്ഞെടുത്ത ഇന്ത്യ, അയര്‍ലണ്ട് ബോളര്‍മാരെ തകര്‍ത്തു തരിപ്പണമാക്കി. ദീപക്ക് ഹൂഡയുടേയും സഞ്ചു സാംസണിന്‍റെയും ആക്രമണോത്സുക ബാറ്റിംഗിനു മുന്നില്‍ അയര്‍ലണ്ട് ബോളര്‍മാര്‍ക്ക് ഉത്തരമുണ്ടായിരുന്നില്ലാ. ദീപക്ക് ഹുഡ കരിയറിലെ ആദ്യ സെഞ്ചുറി നേടിയപ്പോള്‍ തന്‍റെ ആദ്യ അര്‍ദ്ധസെഞ്ചുറിയാണ് സഞ്ചു സാംസണ്‍ നേടിയത്.

341766

മത്സരത്തിന്‍റെ തുടക്കത്തിലേ ഇഷാന്‍ കിഷനെ (3) നഷ്ടമായെങ്കിലും ദീപക്ക് ഹൂഡയും – സഞ്ചു സാസണും ചേര്‍ന്ന് റെക്കോഡ് കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ നേടിയ 176 റണ്‍സ്, ടി20 യില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടായി മാറി. 42 പന്തില്‍ 9 ഫോറും 4 സിക്സുമായി 77 റണ്‍സാണ് സഞ്ചു നേടിയത്. 55 പന്തില്‍ സെഞ്ചുറി തികച്ച ദീപക്ക് ഹൂഡ 104 റണ്‍സ് എടുത്ത് പുറത്തായി. 9 ഫോറും 4 സിക്സും അടിച്ചെടുത്തു.

sanju partnership

ഇരുവരുടേയും വിക്കറ്റിനു ശേഷം തുടരെ തുടരെ വിക്കറ്റുകള്‍ നഷ്മായെങ്കിലും സൂര്യകുമാര്‍ യാദവ് (5 പന്തില്‍ 15) ഹാര്‍ദ്ദിക്ക് പാണ്ട്യ (9 പന്തില്‍ 13) എന്നിവര്‍ സ്കോര്‍ 225 ലെത്തിച്ചു. ദിനേശ് കാര്‍ത്തിക്, ആക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ പൂജ്യത്തിനു പുറത്തായി. ഭുവനേശ്വര്‍ കുമാര്‍ 1 റണ്‍സുമായി പുറത്താകാതെ നിന്നു. മാര്‍ക്ക് അഡയര്‍ 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍, ജോഷ്വാ ലിറ്റില്‍, ക്രയിഗ് യങ്ങ് എന്നിവര്‍ 2 വിക്കറ്റ് വീഴ്ത്തി.