രാജസ്ഥാൻ റോയൽസ് പ്ലേയോഫ് കാണില്ല. ഞെട്ടിപ്പിക്കുന്ന പ്രവചനവുമായി ഹർഭജൻ.

rr vs lsg

2023ലെ ഇന്ത്യൻ പ്രീമിയർ ലീഗ് പുരോഗമിക്കുകയാണ്. സാധാരണ ഐപിഎൽ സീസണുകളിലെതിന് വിപരീതമായി ഇത്തവണ എല്ലാ ടീമുകളും ഒപ്പത്തിനൊപ്പം പൊരുതുന്ന കാഴ്ച തന്നെയാണ് കാണുന്നത്. സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസും, മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സും, രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസും, ശിഖർ ധവാന്റെ പഞ്ചാബ് കിംഗ്‌സുമൊക്കെ ഇത്തവണ വാശിയേറിയ പോരാട്ടം തന്നെ കാഴ്ചവയ്ക്കുന്നു. ഈ സാഹചര്യത്തിൽ ഏതൊക്കെ ടീമുകൾ പ്ലെ ഓഫിലെത്തും എന്ന് നിർണയിക്കുക അസാധ്യം തന്നെയാണ്. എന്നാൽ പ്ലേയോഫിൽ എത്താൻ സാധ്യതയുള്ള നാല് ടീമുകളെ പ്രവചിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് ഇപ്പോൾ.

ഹർഭജൻ സിംഗിന്റെ പ്രവചനത്തിൽ സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ് ടീമില്ല എന്നതാണ് അത്ഭുതപ്പെടുത്തുന്ന വസ്തുത. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2023 സീസണിൽ പ്ലേയോഫിലെത്തുന്ന ടീമുകൾ ചൂണ്ടിക്കാട്ടുകയാണ് ഹർഭജൻ. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റാൻസ്, മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ്, രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസ്, ഡുപ്ലസ്സിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നിവരാണ് ഇത്തവണത്തെ ഐപിഎല്ലിന്റെ പ്ലേയോഫിലെത്താൻ സാധ്യതയുള്ള നാല് ടീമുകൾ എന്നാണ് ഹർഭജൻ പറയുന്നത്.

Read Also -  അന്ന് തിരിച്ചുവരവിന് സഹായിച്ചത് സഞ്ജുവിന്റെ പോസിറ്റീവ് വാക്കുകൾ. മറക്കാൻ പറ്റില്ലെന്ന് സന്ദീപ് ശർമ.
mumbai indians umpire 1

ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗിൽ 4 കിരീടം സ്വന്തമാക്കിയിട്ടുള്ള മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ് ഇത്തവണ കിരീടം നേടാൻ സാധ്യതയുള്ള ഒരു ടീമാണ് എന്ന് ഹർഭജൻ പറയുന്നു. മഹേന്ദ്ര സിംഗ് ധോണിയുടെ അവസാന സീസൺ എന്ന രീതിയിൽ ഒരുപാട് അഭ്യൂഹങ്ങൾ ഇപ്പോൾ തന്നെ പടർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ എങ്ങനെയും ഇത്തവണ ജേതാക്കളായി ധോണിക്ക് മികച്ച യാത്രയയപ്പ് നൽകാനുള്ള തയ്യാറെടുപ്പിലാണ് ചെന്നൈ. മറുവശത്ത് രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസ് പതുക്കെ മത്സരത്തിലേക്ക് തിരികെ എത്തുകയാണ്. കഴിഞ്ഞ മത്സരങ്ങളിൽ വിജയം നേടാൻ മുംബൈയ്ക്ക് സാധിച്ചിട്ടുണ്ട്.അങ്ങനെയെങ്കിൽ ആറാം കിരീടമാവും മുംബൈ ഈ സീസണിൽ ലക്ഷ്യം വയ്ക്കുക.

എന്നാൽ എന്തുകൊണ്ടാണ് തന്റെ ലിസ്റ്റിൽ നിന്ന് ഹർഭജൻ രാജസ്ഥാൻ റോയൽസിനെ ഉപേക്ഷിച്ചത് എന്നത് വ്യക്തമല്ല. നിലവിൽ പോയിന്റ്സ് ടേബിളിൽ നാലാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ് നിലനിൽക്കുന്നത്. 2022ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ ഫൈനലിൽ എത്തിയിരുന്നു. ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനോട് സഞ്ജുവിന്റെ ടീം പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ഇത്തവണയും ഇതുവരെ മികച്ച പ്രകടനങ്ങൾ തന്നെയാണ് രാജസ്ഥാൻ റോയൽസ് കാഴ്ചവെച്ചിട്ടുള്ളത്. അതിനാൽതന്നെ പ്ലെയോഫിലെത്താൻ രാജസ്ഥാന് ഒരുപാട് സാധ്യതകൾ ഉണ്ട്.

Scroll to Top