നിങ്ങൾ ക്ഷീണിച്ചെങ്കിൽ റിട്ടയർ ചെയ്തോ : ഇന്നിംഗ്സിനിടെ പറഞ്ഞത് വെളിപ്പെടുത്തി ലക്ക്നൗ കോച്ച്

ഐപിൽ പതിനഞ്ചാം സീസണിലെ ഏറ്റവും മികച്ച ത്രില്ലിംഗ് മത്സരത്തിൽ മിന്നും ജയം സ്വന്തമാക്കിയാണ് ലക്ക്നൗ ടീം പ്ലേഓഫിലേക്ക് യോഗ്യത നേടിയത്. കൊൽക്കത്തക്ക് എതിരായ അവസാന ഓവർ വരെ ആവേശം നീണ്ടുനിന്ന കളിയിൽ ബൗളർമാരുടെ മികച്ച പ്രകടനമാണ് ലക്ക്നൗ ടീമിന് രണ്ട് റൺസ്‌ ജയം സമ്മാനിച്ചത്. നേരത്തെ ഡീകൊക്ക് : കെ. എൽ രാഹുൽ ഒന്നാം വിക്കറ്റിലെ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട് കരുത്തിൽ 210 റൺസ്‌ ടോട്ടൽ സ്വന്തമാക്കിയ ലക്ക്നൗവിന് മറുപടിയായി മികച്ച പോരാട്ടം കാഴ്ചവെച്ച കൊൽക്കത്ത ടീം സ്കോർ 208 റൺസിൽ അവസാനിച്ചു. ആദ്യ ഐപിൽ സീസണിൽ തന്നെ ഒൻപത് ജയം അടക്കം സ്വന്തമാക്കിയാണ് 18 പോയിന്റുകൾ നേടി ലക്ക്നൗ ടീം പ്ലേഓഫിലേക്ക് കടന്നത്.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ലക്ക്നൗ ടീമിനായി ഓപ്പണർമാർ സമ്മാനിച്ചത് ഐപിൽ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച തുടക്കം. ഡീകൊക്ക് അസാധ്യമായ ബാറ്റിംഗ് മികവുമായി കയ്യടികൾ നേടിയപ്പോൾ ഒപ്പം കൂടിയ ക്യാപ്റ്റൻ രാഹുൽ തന്റെ സ്വതസിദ്ധ ശൈലിയിൽ ബാറ്റ് വീശി. വെറും 70 ബോളിൽ 10 ഫോറും 10 സിക്സും അടക്കം ഡീകൊക്ക് 140 റൺസ്‌ അടിച്ചെടുത്തപ്പോൾ 51 ബോളിൽ മൂന്ന് ഫോറും നാല് സിക്സും അടക്കം രാഹുൽ 68 റൺസ്‌ നേടി. ഐപിൽ കരിയറിലെ രണ്ടാം സെഞ്ച്വറിയാണ് ഡീകൊക്ക് നേടിയത്.

FB IMG 1652941256092

അതേസമയം ലക്ക്നൗ ഇന്നിങ്സിലെ അവസാന രണ്ട് ഓവറിൽ 46 റൺസാണ് ഡീകൊക്ക് : രാഹുൽ സഖ്യം നേടിയത്. അവസാന രണ്ട് ഓവർ മുൻപായി ലക്ക്നൗ ക്യാമ്പിൽ നിന്നും ഒരു സന്ദേശം ഇരുവർക്കും നൽകിയിരുന്നതായി വിശദമാക്കുകയാണ് ലക്ക്നൗ ടീം കോച്ച്. ” ഞങ്ങൾ പതിനെട്ടാം ഓവർ ശേഷം ഇരുവർക്കും ഒരു മെസ്സേജ് നൽകി. ഒരുവേള നിങ്ങൾ ക്ഷീണിതരാണ് എങ്കിൽ നിങ്ങൾക്ക് റിട്ടയർ ചെയ്യാം. നമുക്ക് ക്രീസിലേക്ക് വമ്പൻ ഹിറ്റർമാരെ അയക്കാൻ കഴിയും.  ടീമിലെ ഒന്നു മുതല്‍ 9ാം നമ്പറില്‍വരെ ബാറ്റു ചെയ്യുന്ന താരങ്ങള്‍ വമ്പന്‍ അടിക്കു കെല്‍പ്പുള്ളവരാണ്’ ഫ്‌ലവര്‍ പറഞ്ഞു