അവർ ഇത്തവണ കറുത്ത കുതിരകൾ ; പ്രവചനവുമായി ദിനേശ് കാർത്തിക്ക്

9S6A8011 1

പുതിയ രണ്ട് ടീമുകളും അടിമുടി മാറ്റങ്ങളുമായി ഐപിൽ പതിനഞ്ചാം സീസൺ ആരംഭം കുറിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. മാർച്ച്‌ 26ന് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സ് :കൊൽക്കത്ത ടീമുകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ പോരാട്ടം കനക്കുമെന്ന കാര്യം തീർച്ച. അതേസമയം മെഗാ താരലേലത്തിൽ ടീമുകൾ എല്ലാം തന്നെ മികച്ച സ്‌ക്വാഡിനെ സ്വന്തമാക്കിയപ്പോൾ ആരാകും കിരീടം നേടുകയെന്നത് ഒരുവേള പ്രവചനാതീതമാണ്‌.ഇത്തവണ കിരീടം നേടുമെന്ന് വലിയ പ്രതീക്ഷകൾ നൽകുന്ന ടീമാണ് ബാംഗ്ലൂർ ടീം. ഫാഫ് നായകനായി എത്തുന്ന ടീമിൽ സമ്മർദ്ദങ്ങൾ ഇല്ലാതെ വിരാട് കോഹ്ലി കളിക്കുമ്പോൾ അത്ഭുതങ്ങൾ ഉറപ്പായും പിറക്കുമെന്നാണ് ആരാധകർ അടക്കം വിശ്വസിക്കുന്നത്.

ബാംഗ്ലൂർ ടീമിന്റെ പ്രധാന താരമായി ഈ സീസണിൽ ബാറ്റ് കൊണ്ടും വിക്കറ്റിന് പിന്നിലും തിളങ്ങുമെന്ന് എല്ലാവരും കരുതുന്ന ഒരു താരമാണ് ദിനേശ് കാർത്തിക്ക്. കൊൽക്കത്തയിൽ നിന്നും ബാംഗ്ലൂർ ടീമിലേക്ക് എത്തുന്ന കാർത്തിക്ക് വരാനിരിക്കുന്ന സീസണിന് മുന്നോടിയായി ശ്രദ്ധേയമായ പ്രവചനങ്ങൾ നടത്തുകയാണ് ഇപ്പോൾ.

image editor output image634390938 1647928029776

കമന്റേറ്റർ റോളിൽ അടക്കം തിളങ്ങുന്ന ദിനേശ് കാർത്തിക്ക് ഇത്തവണ ഐപിഎല്ലിൽ ഗംഭീര പ്രകടനം കാഴ്ചവെക്കാൻ സാധ്യതകളുള്ള താരം ആരെന്ന് വിശദമാക്കുകയാണ് ഇപ്പോൾ. ഓസ്ട്രേലിയൻ താരമായ ഡേവിഡ് വാർണർ, കിവീസ് താരമായ ഡെവൺ കോൺവേ, ഇന്ത്യൻ സ്റ്റാർ ആൾറൗണ്ടർ ഹാർഥിക്ക് പാണ്ട്യ എന്നിവർ ഈ ഐപിഎല്ലിൽ അവരുടെ ടീമുകൾക്കായി തിളങ്ങുമെന്നാണ് ദിനേശ് കാർത്തിക്കിന്‍റെ പ്രവചനം. “ഡേവിഡ് വാർണർ അയാളുടെ പഴയ തട്ടകത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. അവന് ചില കാര്യങ്ങൾ തെളിയിക്കാനുണ്ട്. അതിനാൽ തന്നെ ഡേവിഡ് വാർണർ ഈ സീസണിൽ തന്റെ പ്രകടനം പുറത്തെടുക്കുമെന്നാണ് എന്റെ വിശ്വാസം. മൂന്ന് തവണ ഓറഞ്ച് ക്യാപ്പിന് അവകാശിയായവനാണ് അദ്ദേഹം. ഈ ഒരു സീസൺ അവന്റെയായി മാറിയേക്കാം “ദിനേശ് കാർത്തിക്ക് നിരീക്ഷിച്ചു.

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.
hardik3 1647237636 1

“ന്യൂസിലാൻഡ് ടീമിനായി ഒന്ന് രണ്ട് സീസണിൽ മികച്ച പ്രകടനത്തോടെ തിളങ്ങാനായി അവന് കഴിഞ്ഞിട്ടുണ്ട്. ചെന്നൈ സൂപ്പർ കിങ്‌സ് അവരുടെ ടോപ് ഓർഡറിൽ പ്രതീക്ഷകൾ ധാരാളം നൽകുന്ന താരമാണ് അവൻ.”മുൻ ഇന്ത്യൻ താരം അഭിപ്രായം വിശദമാക്കി. ഈ സീസണിൽ കറുത്ത കുതിരകളായി മാറാൻ ഏറ്റവും അധികം സാധ്യതകളുള്ള ടീമാണ് ഗുജറാത്തെന്ന് പറഞ്ഞ കാർത്തിക്ക് ഹാർദ്ദിക്ക് പാണ്ട്യ നായകനായി എത്തുമ്പോൾ ടീമിന്റെ പ്രകടനം എപ്രകാരമാകുമെന്നത് വലിയ ഒരു സസ്പെൻസ് ആയിരിക്കുമെന്നും തുറന്ന് പറഞ്ഞു.

Scroll to Top