വിക്കറ്റ് കീപ്പറായി ഡിവില്ലേഴ്‌സ് ഓപ്പണറായി കോഹ്ലി : ഐപിൽ കിരീടം നേടുവാനുറച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ – ടീമിന്റെ പുതിയ പ്രഖ്യാപനങ്ങൾ അറിയാം

abd virat kohli1 1603274292

ഇന്ത്യൻ പ്രീമിയർ ലീഗിലെ പതിനാലാം സീസണിലും എ ബി ഡിവിലിയേഴ്‌സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ വിക്കറ്റ് കീപ്പറാകുമെന്ന് മുഖ്യ പരിശീലകൻ മൈക്ക് ഹെസ്സൻ. 
ഇത്തവണ നായകൻ വിരാട് കോഹ്ലി ഓപ്പണറായി എത്തുമെന്ന് പറഞ്ഞ കോച്ച് മൈക്ക് ഹെസ്സൻ മികച്ച പ്രകടനം ടീം പുറത്തെടുത്ത് കപ്പ് നേടുമെന്നും അവകാശപ്പെട്ടു .കഴിഞ്ഞ സീസണിൽ
സ്ഥിരതയാർന്ന ബാറ്റിംഗ്  പ്രകടനം പുറത്തെടുത്ത മലയാളിതാരം ദേവ്ദത്ത് പടിക്കലിനൊപ്പം വിരാട് കോലിയാവും ഇന്നിംഗ്സ് തുറക്കാനെത്തുക. ഇക്കാര്യം താരലേലത്തിന് മുൻപ് തന്നെ ടീം മാനേജ്‌മന്റ്  നായകനുമായി ഏറെ  സംസാരിച്ചുവെന്ന് മൈക് ഹെസ്സൻ വ്യക്തമാക്കി.

നേരത്തെ ഇംഗ്ലണ്ട് ടി:20 പരമ്പരയിൽ
രോഹിത്തിനൊപ്പം കോഹ്ലി ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്  ശ്രദ്ധിക്കപ്പെട്ടിരുന്നു .
മത്സരശേഷം ഈ സീസണിൽ ബാംഗ്ലൂരിനായി താൻ ഓപ്പൺ ചെയ്യുമെന്ന കാര്യം കോഹ്ലി തുറന്ന് പറഞ്ഞിരുന്നു .ആരാധകരും ഏറെ ആവേശത്തോടെയാണ് കോഹ്ലിയെ വരുന്ന ഐപിൽ സീസണിൽ ഓപ്പണിങ്ങിൽ കാത്തിരിക്കുന്നത് .
ഇതുവരെ ഐപിൽ ചരിത്രത്തിൽ കിരീടം നേടുവാൻ കഴിയാത്ത ബാംഗ്ലൂർ ഇത്തവണ ഡിവില്ലേഴ്‌സിനെ വിക്കറ്റ് കീപ്പർ റോളിൽ നിലനിർത്തുന്നത് ശക്തമായൊരു പ്ലെയിങ് ഇലവനെ രൂപീകരിക്കുക എന്ന വലിയ  ലക്ഷ്യത്തോടെയാണ് . ഡിവില്ലേഴ്‌സ്
വിക്കറ്റിന് പുറകിൽ തുടരുന്നതോടെ മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ മുഹമ്മദ് അസ്‌ഹറുദ്ദീന് ആദ്യ ഇലവനിലെത്താൻ കാത്തിരിക്കേണ്ടി വരുമെന്നാണ്  ലഭിക്കുന്ന സൂചനകൾ .
ബാംഗ്ലൂർ  സ്‌ക്വാഡിലെ മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കെ എസ് ഭരത്താണ്.

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.

തിങ്കളാഴ്ചയാണ് ആർസിബിയുടെ പരിശീലന ക്യാമ്പിന് തുടക്കമാവുക. ഞായറാഴ്ച ഡിവിലിയേഴ്സ് ടീമിനൊപ്പം ചേരുമെന്നാണ് അറിയിച്ചിരിക്കുന്നത് .
കോവിഡ്  പരിശോധനകൾക്കും  ക്വാറന്റൈൻ നടപടികൾക്ക് ശേഷവും മുഴുവൻ സ്‌ക്വാഡിനെയും ഉൾപ്പെടുത്തി പരിശീലന ക്യാമ്പ്  പൂർണ്ണമായി ആരംഭിക്കാം എന്നാണ് ടീം കരുതുന്നത്.
ഏപ്രിൽ 9ന്   സീസണിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ കോഹ്ലിയും സംഘവും  നേരിടും.ചെന്നൈയിലാണ് മത്സരം നടക്കുക .

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ
സ്‌ക്വാഡ് :Virat Kohli, AB de Villiers, Devdutt Padikkal, Yuzvendra Chahal, Mohammed Siraj, Kane Richardson, Washington Sundar, Pavan Deshpande, Joshua Philippe, Shahbaz Ahamad, Navdeep Saini, Adam Zampa, Kyle Jamieson, Glenn Maxwell, Rajat Patidar, Sachin Baby, Mohammed Azharuddeen, Dan Christian, KS Bharat, Suyash Prabhudessai, Daniel Sams, Harshal Patel


Scroll to Top